ന്യൂഡല്‍ഹി: പ്രതിഷേധങ്ങളെ മറികടന്ന് കേന്ദ്രം നടപ്പിലാക്കിയ കാര്‍ഷിക ബില്ലില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കര്‍ഷകര്‍ നടുറോഡിലിറങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുന്നു. ചര്‍ച്ചകള്‍ എല്ലാം പരാജയപ്പെടുകയാണ്. ബില്ല് പിന്‍വലിക്കണമെന്ന ആവശ്യം മാത്രമാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.
ഈ സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് കര്‍ഷകര്‍. വെള്ളിയാഴ്ച കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. സംയുക്ത് കിസാന്‍ മോര്‍ച്ച അടക്കമുള്ള കര്‍ഷക സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ നാളെ വൈകുന്നേരം ബൂത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
അതേസമയം, ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേരളത്തെ ഒഴിവാക്കുന്നത്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ ഭാരത് ബന്ദ് ഇവിടെ നടത്തില്ലെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കെകെ രാഗേഷ് എംപി അറിയിച്ചു.