അമ്മയുടെ മാലാഖ കുഞ്ഞ്; മകളെ നെഞ്ചോട് ചേർത്ത്,മകൾക്കൊപ്പമുള്ള വീഡിയോയുമായി ഭാമ
കൊച്ചി:നടി ഭാമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നുള്ള വാർത്ത താരകുടുംബം തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. ഇക്കഴിഞ്ഞ മാർച്ചിലാണ് ഭാമ അമ്മയായത്. കുഞ്ഞ് ജനിച്ച ശേഷം ഇതുവരെ കുഞ്ഞിന്‍റെ ചിത്രം ഭാമയോ അരുണോ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടിട്ടില്ല. കമന്റുകളിലൂടെ അതിന്റെ നിരാശ ആരാധകർ പങ്കുവെക്കുന്നുണ്ടായിരുന്നു
ആരാധകരുടെ അഭ്യർത്ഥന മാനിച്ച് ഇപ്പോഴിതാ, മകളെ കളിപ്പിക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. മകളോടൊപ്പമുള്ള തന്റെ മനോഹരമായ ഒരു വിഡിയോ ഇൻസ്റ്റഗ്രാമിലാണ് പങ്കിട്ടത്. ‘My Angel Girl’ എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ വിഡിയോയിൽ കുഞ്ഞിന്റെ മുഖം കാണാനാകില്ല. ഊട്ടിയിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകർത്തിയതാണ് ഈ വിഡിയോ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടും ഊട്ടിയില്‍ നിന്നുളള ചിത്രം പങ്കുവെച്ചിട്ടുണ്ട്.
https://www.instagram.com/tv/CWD4sK-Ih0t/?utm_medium=copy_link
2020 ജനുവരിയിലാണ് ഭാമയും അരുണും തമ്മിൽ വിവാഹിതരാവുന്നത്. ലോക്ക് ഡൗണിന് മുൻപായിരുന്നു കല്യാണം. കോട്ടയത്ത് വെച്ചായിരുന്നു കല്യാണം നടന്നത്. മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളും വിവാഹത്തിനും പിന്നീട് നടന്ന സൽക്കാരത്തിനും പങ്കെടുത്തിരുന്നു. വിവാഹത്തിന് ശേഷമായിരുന്നു ഭാമ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത്. ഭർത്താവ് അരുണിനോടൊപ്പം ഫോട്ടോഷൂട്ടുമായി എത്താറുണ്ട് താരം.