തിരുവനന്തപുരം: മദ്യവില്‍പ്പനയ്ക്കുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ബെവ്ക്യൂവിലെ ക്യുആര്‍ കോഡ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം തുടരുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗവുമായി ബെവ്‌കോ. ബുക്ക് ചെയ്തവരുടെ പട്ടിക മദ്യവിതരണ കേന്ദ്രങ്ങള്‍ക്ക് കൈമാറാനാണ് പുതിയ തീരുമാനം.
ഈ പട്ടിക പരിശോധിച്ച് ബിവറേജസ് ഔട്ട്ലെറ്റുകളില്‍ ഇനി മദ്യം നല്‍കുക. പുതിയ ക്രമീകരണം താത്കാലികമായിരിക്കുമെന്നും ബെവ്‌കോ പറയുന്നു. അതേസമയം വിര്‍ച്വല്‍ ക്യൂ സംവിധാനത്തിനായി കൊണ്ടുവന്ന മൊബൈല്‍ ആപ്പില്‍ സാങ്കേതിക തകരാര്‍ തുടരുകയാണ്.
ശനിയാഴ്ച രാവിലെയും ബിവറേജസ് ഷോപ്പുകളില്‍ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. ബുക്കിംഗ് നടക്കുന്നില്ലെന്ന് പരാതിയും വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ആപ്പ് തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ബാറുകളിലടക്കം കഴിഞ്ഞദിവസം യാതൊരു രേഖയുമില്ലാതെ മദ്യവില്‍പന നടന്നിരുന്നു. ഇതിനു വിവിധ ബാറുകള്‍ക്കെതിരേ എക്‌സൈസ് കേസെടുക്കുകയും ചെയ്തു.