Home-bannerKeralaNews

സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുമോ? ധനമന്ത്രിയുടെ പ്രതികരണമിങ്ങനെ

കൊച്ചി : ബിവറേജുകള്‍ തുറക്കുന്നത് സംബന്ധിച്ച് തത്ക്കാലം പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക് . അതേസമയം, ബാറുകളുടെ കാര്യത്തില്‍ വ്യത്യസ്ത സമീപനം കൈക്കൊള്ളും. മദ്യശാലകള്‍ തുറക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. കിഫ്ബി ഫണ്ട് കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.

അതേസമയം, ജനങ്ങളെ അടച്ചിരുത്താതെ പരിശോധിച്ച് രോഗവിമുക്തി ഉറപ്പാക്കണമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഇന്ത്യ പോലെയുള്ള രാജ്യത്തിന് ആവശ്യമായ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താന്‍ പ്രയാസമില്ല. ഭാഗ്യക്കുറി വില്‍പനക്കാര്‍ക്ക് ആയിരം രൂപകൂടി സഹായമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button