FeaturedHome-bannerKeralaNews

അടുത്തയാഴ്ച മുതല്‍ മദ്യം വീട്ടിലെത്തും,ബെവ്‌കോ ഹോം ഡെലിവറി ഈ രണ്ടു ജില്ലകളില്‍

കൊച്ചി: ബെവ്‌കോ ഹോം ഡെലിവറിക്ക് അടുത്തയാഴ്ച തുടക്കമാകും. ആദ്യഘട്ടം തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. വിശദ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിനു കൈമാറിയേക്കും. കോവിഡ് രണ്ടാംവരവ് കടുത്തതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകള്‍ ബവ്‌റിജസ് കോര്‍പറേഷന്‍ പരിശോധിച്ചത്. ആവശ്യക്കാര്‍ക്ക് മദ്യം ബെവ്‌കോ തന്നെ വീട്ടിലെത്തിക്കണമോ സ്വകാര്യ സേവന കമ്പനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.

പ്രീമിയം ബ്രാന്‍ഡുകളായിരിക്കും ആദ്യഘട്ടത്തില്‍ ഹോം ഡെലിവറിയില്‍ ഉള്‍പ്പെടുത്തുക. ഹോം ഡെലവറിക്ക് പ്രത്യേക സര്‍വീസ് ചാര്‍ജുണ്ടായിരിക്കും. എത്ര രൂപ എന്ന കാര്യം ഇതിന്റെ ചെലവു കൂടി കണക്കാക്കിയായിരിക്കും തീരുമാനിക്കുക. എറണാകുളത്തും തിരുവനന്തപുരത്തും ആരംഭിക്കുന്ന ആദ്യഘട്ടത്തിന് ശേഷമായിരിക്കും മാറ്റങ്ങള്‍ വേണോയെന്നുള്ള തീരുമാനം. സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു ശേഷം സര്‍ക്കാരിനു ശുപാര്‍ശ നല്‍കും. എന്നാല്‍ ബവ്ക്യൂ ആപ് തിരിച്ചുകൊണ്ടു വരേണ്ടെന്നാണ് നിലവില്‍ തീരുമാനം.

ഹോം ഡെലിവറി വന്നാല്‍ ബവ്ക്യൂവിനു സമാനമായ ആപ് കൊണ്ടു വന്നേക്കും. നേരത്തെ ലോക്ഡൗണ്‍ സമയത്ത് ഔട്ട്‌ലറ്റുകള്‍ അടഞ്ഞുകിടന്നപ്പോള്‍ മദ്യാസക്തി കൂടുതലുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം ഹോം ഡെലിവറി നടത്താനുള്ള ആലോചനയുണ്ടായിരുന്നു. എന്നാല്‍ എതിര്‍പ്പുമൂലം അത് നടന്നിരുന്നില്ല. എന്നാല്‍ ഹോം ഡെലിവറിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സര്‍ക്കാരിന്റെ നിലപടിനു കൂടി അനുസരിച്ചായിരിക്കുമെന്നു ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത പറഞ്ഞു.

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബാറുകളും മദ്യശാലകളും ഇന്നലെ രാത്രിയോടെ പൂട്ടിയിരുന്നു.സർക്കാർ നിർദ്ദേശത്തേത്തുടർന്ന്എക്‌ സൈസ് വകുപ്പാണ് നടപടിയെടുത്തത്.

കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാ തിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിം, ക്ലബ്ബ്, സ്‌പോര്‍ട് കോംപ്ലക്‌സ്, നീന്ത ല്‍കുളം, വിനോദപാര്‍ക്ക്, ബാറുകള്‍, വിദേശ മദ്യശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലികമായി അടയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button