News
പിണറായിയാണ് ശരി; അദ്ദേഹത്തെ കണ്ട് ക്ഷമ പറയണമെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ക്ഷമ പറയണമെന്ന് കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പിണറായിക്കെതിരായ തന്റെ മുന്‍ നിലപാടില്‍ കുറ്റബോധമെന്നും ബര്‍ലിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് പിണറായിയാണ് ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. പിണറായിയെ കാണണമെന്നത് അന്ത്യാഭിലാഷമാണ്. വി.എസ്. അച്യുതാനന്ദനുമായുള്ള അടുപ്പം തന്നെ പിണറായിയില്‍ നിന്ന് അകറ്റിയെന്നും ബര്‍ലിന്‍ വ്യക്തമാക്കി.
തന്റെ പുസ്തകത്തിലെ പിണറായിക്കെതിരായ വിമര്‍ശനങ്ങള്‍ താന്‍ പിന്‍വലിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നുകൊണ്ട് യാത്രയാവണം എന്നാണ് ആഗ്രഹം. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കി തന്നിരുന്നു. അതിനുള്ള നന്ദി അറിയിക്കണമെന്നും ബര്‍ലിന്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News