ബഹിരാകാശത്ത് നാലുദിവസത്തിൽ പയർവിത്ത് മുളപ്പിച്ചു; ചരിത്രനേട്ടവുമായി ഐഎസ്ആർഒ;
ബെംഗളൂരു: ബഹിരാകാശത്ത് ഉപഗ്രഹത്തിനുള്ളില്‍ പയര്‍വിത്ത് മുളപ്പിച്ച് ഐഎസ്ആര്‍ഒ. പിഎസ്എല്‍വി സി60 ദൗത്യത്തില്‍ പ്രത്യേക ഉപഗ്രഹത്തിലാണു വിത്ത് അയച്ചത്. എട്ട് വിത്തുകളാണ് ഉള്ളത്. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ വികസിപ്പിച്ച ക്രോപ്‌സ് (കോംപാക്ട് റിസര്‍ച്ച് മൊഡ്യൂള്‍ ഫോര്‍ ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസ്) ഉപയോഗിച്ചാണ് പരീക്ഷണം.
ഭൂമിയിലെ അന്തരീക്ഷമൊരുക്കിയ ചെറിയ കാബിനിലാണ് പയര്‍വിത്ത് സൂക്ഷിച്ചിരിക്കുന്നത്. ആവശ്യമായ അളവില്‍ ഓക്‌സിജനും കാര്‍ബണ്‍ഡൈഓക്‌സൈഡും ഇതിലുണ്ട്. നിരീക്ഷിക്കാന്‍ ക്യാമറയും. നാലുദിവസം കൊണ്ടു പയര്‍വിത്ത് മുളപൊട്ടിയത് ഐഎസ്ആര്‍ഒയുടെ ചരിത്ര നേട്ടമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് തീരുന്നതോടെ മുളയും നശിക്കും.
ഗുരുത്വാകർഷണത്തിന്റെ ദിശ, സൂര്യപ്രകാശം എന്നിവയോടു പ്രതികരിച്ച് സസ്യങ്ങൾ വളർച്ച ക്രമീകരിക്കുന്നത് എങ്ങനെയെന്നു പഠിക്കുകയാണ് ഈ നിർണായക ദൗത്യത്തിന്റെ ലക്ഷ്യം. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായതെല്ലാം അവിടെത്തന്നെ കൃഷി ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോൾ നടക്കുന്ന പരീക്ഷണങ്ങൾ.
Life sprouts in space! 🌱 VSSC's CROPS (Compact Research Module for Orbital Plant Studies) experiment onboard PSLV-C60 POEM-4 successfully sprouted cowpea seeds in 4 days. Leaves expected soon. #ISRO #BiologyInSpace pic.twitter.com/QG7LU7LcRR
— ISRO (@isro) January 4, 2025