രണ്ടു ഭാര്യമാരുള്ള ബഷീര്‍ ബഷിയുടെ കുടുംബത്തിൽ പുതിയ സന്തോഷം;വളരെ പ്രത്യേകതയുള്ള ദിവസമാണെന്ന് സുഹാന
കൊച്ചി:ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ബഷീര്‍ ബഷിയും കുടുംബവും. മത്സരത്തില്‍ നിന്നും പുറത്തെത്തിയ ശേഷം കുടുംബ സമേതമുള്ള ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയകളില്‍ ബഷീര്‍ നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ രണ്ട് വിവാഹം ചെയ്തതും രണ്ട് ഭാര്യമാരുള്ളതും പറഞ്ഞ് ചില വിമര്‍ശനങ്ങളും ബഷീറിന് നേരെ ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ കുടുംബത്തിലെ ഏറ്റവും പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ബഷീറിന്റെ മകള്‍ സുനു എന്ന് വിളിക്കുന്ന സുനൈനയുടെ ജന്മദിനമാണിന്ന്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ബഷീറും ഭാര്യമാരുമെല്ലാം മകള്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.
ബഷീര്‍ ബഷി-സുഹാന ദമ്പതിമാരുടെ മൂത്ത മകളാണ് സുനൈന. സുനു എന്ന് വിളിക്കുന്ന മകളുടെ പത്താം ജന്മദിനമാണ് ആഘോഷിക്കുന്നത്. എന്റെ മകള്‍ക്ക് പത്ത് വയസായി. എനിക്ക് ചുമ്മ ഇരിക്കാന്‍ പറ്റുന്നില്ല. ഹാപ്പി ബെര്‍ത്ത് ഡേ സുനു മോള്‍ എന്നുമാണ് മക്കള്‍ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് താഴെ ബഷീര്‍ എഴുതിയത്. ഞങ്ങളുടെ രാജകുമാരിയ്ക്ക് ആശംസകള്‍, നിന്നെ അത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് ബഷീറിന്റെ പോസ്റ്റിന് താഴെ ഭാര്യ സുഹാന കമന്റിട്ടിരുന്നു.
ശേഷം സുനുമോളെ ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോയുമായി സുഹാനയും എത്തി. ഇന്ന് വളരെ പ്രത്യേകതയുള്ള ദിവസമാണ്. കാരണം ഇന്നാണ് ഞങ്ങളുടെ മാലാഖയുടെ മുഖം ആദ്യമായി കാണുന്നത്. നീ ഒരിക്കലും ഞങ്ങള്‍ക്ക് വേണ്ടി വളരരുത്. സ്‌നേഹത്തോടെയുള്ള പിറന്നാള്‍ ആശംസകള്‍ ചുനുമ്മാ… എന്നാണ് സുഹാന എഴുതിയിരിക്കുന്നത്. സുനു മോള്‍ക്ക് ആശംസ അറിയിച്ച് മഷുറയും എത്തിയിരുന്നു. കുടുംബസമേതം മകളുടെ ജന്മദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബഷീര്‍.
കഴിഞ്ഞ ദിവസങ്ങളില്‍ രസകരമായ പല വീഡിയോസുമായിട്ടാണ് സുഹാനയും മഷുറയും എത്തിയിരുന്നത്. രണ്ട് ഭാര്യമാരുണ്ടെന്ന് പറഞ്ഞ് കളിയാക്കുന്നവര്‍ക്ക് മുന്നില്‍ ബഷീറിന്റെ ഭാര്യമാര്‍ മാതൃകയാണ്. ഇരുവരും ഒന്നിച്ചുള്ള ഐക്യവും സ്‌നേഹവുമൊക്കെ എല്ലാവരും മാതൃകയാക്കേണ്ടതാണെന്നാണ് ആരാധകര്‍ പറയുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് യൂട്യൂബ് വഴി താരകുടുംബത്തെ ഫോളോ ചെയ്യുന്നതും.