തൃശൂര്‍:കനേഡിയന്‍ കമ്പനിയായ ഫെയര്‍ ഫാക്സ് 51 ശതമാനം ഓഹരി കൈവശപ്പെടുത്തിയതോടെ സി.എസ്.ബി ബാങ്കില്‍ (പഴയ കാത്തലിക് സിറിയന്‍ ബാങ്ക്) വരുന്ന ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ മാറ്റങ്ങള്‍ക്കെതിരെ ഈമാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്.
20 മുതല്‍ മൂന്ന് ദിവസങ്ങളിലായി സി.എസ്.ബി ബാങ്കില്‍ നടക്കുന്ന പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് എല്ലാ ബാങ്കുകളിലും ഒരു ദിവസം പണിമുടക്കുന്നത്
ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യു.എഫ്.ബി.യു) ആഹ്വാനം ചെയ്യുന്ന പണിമുടക്കിന് എല്ലാ ട്രേഡ് യൂണിയന് സംഘടനകളും ഉള്‍പ്പെട്ട സമര സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
20 മുതല്‍ മൂന്ന് ദിവസം സി.എസ്.ബി ബാങ്കിലും 22ന് സംസ്ഥാനത്ത് എല്ലാ ബാങ്കിലും ഇടപാടുകള്‍ സ്തംഭിക്കുമെന്ന് സമര സഹായ സമിതി ചെയര്‍മാനും എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുന്‍ മന്ത്രി കെ.പി. രാജേന്ദ്രനും ജനറല്‍ കണ്‍വീനറും സി.ഐ.ടി.യു ദേശീയ സെക്രട്ടറിയുമായ മുന്‍ എം.പി കെ. ചന്ദ്രന്‍ പിള്ളയും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.