NationalNewsRECENT POSTS
രണ്ടു വാഴപ്പഴത്തിന്റെ വില 442 രൂപ! അമ്പരന്ന് ബോളിവുഡ് താരം
ചണ്ഡിഗഡ്: രണ്ടു വാഴപ്പഴത്തിന് 442 രൂപ ഈടാക്കി ഹോട്ടല്‍. അമ്പരന്ന് വാഴപ്പഴം വാങ്ങിയ ബോളിവുഡ് താരം രാഹുല്‍ ബോസ്. ചണ്ഡിഗഡിലെ ഒരു ഹോട്ടലിലെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് രണ്ട് വാഴപ്പഴത്തിന് രാഹുല്‍ ബോസ് ആവശ്യപ്പെട്ടത്. വര്‍ക്കൗട്ട് കഴിഞ്ഞ് മുറിയിലെത്തിയപ്പോള്‍ പഴം എത്തി. ഒപ്പം ബില്ലും. ജിഎസ്ടി ഉള്‍പ്പടെ 442.50 രൂപയാണ് വിലയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് അമ്പരന്നിരിക്കുകയാണ് താരം. ഇത് വിശ്വസിക്കാനാകുമോയെന്ന അടിക്കുറിപ്പോടെ രാഹുല്‍ ബോസ് തന്നെ വീഡിയോ സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിടുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News