KeralaNews

മന്ത്രിമാരുടെ അടക്കം വാഹനങ്ങളിൽ നിന്നും നിയോൺ നാഡകൾക്കും എൽഇഡി ലൈറ്റുകൾക്കും നിരോധനം;ലംഘിച്ചാൽ 5,000 രൂപ പിഴ

തിരുവനന്തപുരം: മന്ത്രിമാരുടേതടക്കം സർക്കാർ വാഹനങ്ങളിൽ എൽഇഡി ലൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. ഇത്തരത്തിലുള്ള ലൈറ്റുകൾ ശ്രദ്ധയിൽപെട്ടാൽ 5,000 രൂപ വരെ പിഴ ഈടാക്കാനും തീരുമാനമായിട്ടുണ്ട്.

ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഈ വർഷം മെയ് മാസത്തിലാണ് ഇത്തരത്തിൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ കർശന നിർദ്ദേശമുണ്ടായിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം നൽകിയിരുന്നത്.

വാഹനം നിർമിക്കുമ്പോഴുള്ളതിനേക്കാൾ അധികം അലങ്കാരങ്ങൾ നൽകുന്നത് നിയമവിരുദ്ധമാകും. ഇക്കൂട്ടത്തിൽ വാഹനത്തിലെ നിയോൺ നാഡകൾ, ഫ്ലാഷ് ലൈറ്റുകൾ, പല നിറങ്ങളിലുള്ള എൽഇഡി ലൈറ്റുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്.

വാഹനങ്ങളുടെ ഉടമ എന്ന നിലയിൽ സർക്കാരാവും പിഴത്തുക നൽകേണ്ടിവരിക. മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള സർക്കാർ വാഹനങ്ങൾ എൽഇഡി ഫ്‌ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാൽ അവയ്‌ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

നേരത്തെ ബീക്കൺ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു പ്രധാനമന്ത്രി അടക്കം സഞ്ചരിച്ചിരുന്നത്. എന്നാൽ, ഇത് വിഐപി സംസ്കാരത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര സർക്കാർ വാഹനങ്ങളിൽ നിന്നും ബീക്കൺ ലൈറ്റുകൾ നീക്കിയിരുന്നു. ഇതിന് പിന്നാലെ തന്നെ സംസ്ഥാന മന്ത്രിമാരുടെ കാറുകളിൽ നിന്നും ഇത്തരത്തിലുള്ള ലൈറ്റുകൾ ഒഴിവാക്കുകയായിരുന്നു. ഇതിന് വാഹനത്തിന്റെ ബമ്പറിൽ നിന്നും എൽഇഡി ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിക്കാൻ തുടങ്ങിയത്. പുതിയ നിർദ്ദേശത്തോടെ ഈ ലൈറ്റുകൾക്കും വിലക്ക് വീണിരിക്കുകയാണ്.

മഞ്ഞുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അധിക ഫോഗ് ലാമ്പ് ഘടിപ്പിക്കുന്നതിന് ആർടിഒമാരിൽനിന്ന് പ്രത്യേക അനുമതി ആവശ്യമാണ്. മുന്നിൽ വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തിൽ വേണം ഇത് ഘടിപ്പിക്കുക എന്നും നിർദ്ദേശമുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ രജിസ്ട്രേഷൻ രേഖകളിൽ ഉൾക്കൊള്ളിക്കും.

സംസ്ഥാനത്ത് ഘടിപ്പിച്ചിരിക്കുന്ന എഐ ക്യാമറകളിൽ നിന്നും മന്ത്രിമാർ അടക്കമുള്ള വിഐഐപികൾക്ക് ഇളവില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. മന്ത്രിമാർക്ക് അടക്കം ഇളവ് നൽകാൻ നിയമമില്ലെന്ന് മറുപടിയിൽ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker