കോഴിക്കോട്: അവശ നിലയില്‍ തെരുവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അഗതിമന്ദിരത്തിലേക്ക് മാറ്റിയ സഹോദരന്‍ ജയചന്ദ്രനെ കാണാന്‍ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് എത്തി. കടത്തിണ്ണയില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ ജയചന്ദ്രനെ അഗതി മന്ദിരത്തിലേക്ക് മാറ്റിയത്.
കാന്‍സര്‍ രോഗം ബാധിച്ച ജയചന്ദ്രനെ സന്ദര്‍ശിക്കാന്‍ താല്‍പര്യമില്ലെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രതികരിച്ചെന്ന വാര്‍ത്തകള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അവശനും രോഗബാധിതനുമായ സഹോദരനെ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രതികരിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ലെന്ന് സാമൂഹിക പ്രവര്‍ത്തകനായ സന്ദീപ് പോത്താനി വ്യക്തമാക്കി.
ഏകദേശം ഒരുമണിക്കുറോളം സഹോദരന്റെ അടുത്ത് ചിലവഴിച്ച ശേഷമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് മടങ്ങിയത്. നിലവില്‍ തിരുവനന്തപുരത്ത് താമസിക്കുന്ന തനിക്ക് ആറാം തീയതി മാത്രമേ എത്താന്‍ സാധിക്കൂ എന്നായിരുന്നു അറിച്ചിരുന്നെന്നും സന്ദീപ് പറയുന്നു. തന്റെ സഹോദരനെ സംരക്ഷക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരെയും അഗതി മന്ദിരത്തിലെ ജീവകാരോടും ചുള്ളിക്കാട് നന്ദി അറിയിച്ചു. ചിലവിനുള്‍പ്പെടെ ഒരു തുക നല്‍കിയതായും അഗതിമന്ദിരം അധികൃതര്‍ പറഞ്ഞു.