EntertainmentKeralaNews

കണ്ടുനിൽക്കുന്നവരും പൊട്ടിക്കരഞ്ഞുപോകും ;കയ്യിലും കാലിലും കമ്പിയാണ് ; വേദന കാരണം വയറ്റിൽ പിടിച്ചാണ് ഇരിക്കുന്നത്; ബാലഭാസ്കറുടെ ഭാര്യ ലക്ഷ്മിയുടെ ഇപ്പോഴുത്തെ അവസ്ഥ ഞെട്ടിക്കും

തിരുവനന്തപുരം:മലയാളികളെ ഏറെ രസിപ്പിച്ച വയലിൻ വിദഗ്‌നായിരുന്നു. ബാലഭാസ്ക്കർ. ചെറു പ്രായത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ ആ നാദവിസ്മയം പൊലിഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു. കഴിഞ്ഞദിവസമായിരുന്നു സംഗീതം കൊണ്ട് ആരാധകരെ കൈയിലെടുത്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്കറിന്റെ ജന്മദിനം.

അദ്ദേഹം ലോകത്തുനിന്നും വിടവാങ്ങിയിട്ട് വർഷങ്ങൾ മൂന്നു കഴിഞ്ഞു എങ്കിലും ഇന്നും അദ്ദേഹത്തിന്റെ ജന്മദിനം സുഹൃത്തുക്കളും ആരാധകരും ഏറെ ആഘോഷിക്കാറുണ്ട്. അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ ഓർമ്മകൾ മുതൽ, സുഹൃത്ബന്ധത്തിന്റെ ആഴത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് കഴിഞ്ഞദിവസം നടന്നത്. ഒപ്പം ഭാര്യ ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്കും സോഷ്യൽ മീഡിയ വേദിയായി.

പ്രിയപ്പെട്ട ബാലുവിന്റെ മരണം ഉണ്ടാക്കിയ ഞെട്ടലിൽ ആണ് ഇപ്പോഴും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ. 2018 സെപ്തംബർ 25ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചുണ്ടായ കാർ അപകടത്തിൽ ആണ് ബാലുവിന്റെയും കുടുംബത്തിന്റെയും ജീവിതം മാറി മറിയുന്നത്. ആദ്യം മകൾ തേജസ്വിനി ബാല മരിച്ചു ഒപ്പം ഒക്ടോബർ 2ന് ബാലഭാസ്കറും യാത്രയായി.

പിന്നീട് ആ അപകടത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് കുടുംബം എത്തിയതോടെ സിബിഐ വരെ അന്വേഷണത്തിന് എത്തി. സിബിഐ അന്വേഷിച്ചത് വാഹനാപകടത്തിൽ സ്വർണക്കടത്തുകാർക്ക് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ചും ബാലഭാസ്കറിന്റെ മരണശേഷം നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

ബാലുവിന്റെ മരണത്തിൽ ഭാര്യ ലക്ഷ്മിയുടെ മൗനത്തെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു . ലക്ഷ്മിയുടെ അഗാധമായ മൗനത്തിനു മുന്നിലും അന്വേഷണസംഘം മുട്ടുകുത്തി എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിയിരുന്നു. എന്നാൽ അടുത്തിടെ ബാലുവിന്റെ അടുത്ത സുഹൃത്ത് ഇഷാൻ ദേവ് ഒരു അഭിമുഖത്തിൽ ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു .

‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പേരിൽ ഒരാളാണ് ബാലഭാസ്കർ. അദ്ദേഹത്തിന്റെ കുടുംബവുമായും അതേ ബന്ധമാണ്. കോളജ് കാലം മുതൽ തുടങ്ങിയ സൗഹൃദമാണ്’, കോളേജിൽ സീനിയർ ആയിരുന്ന ബാലുവാണ് തന്റെ മകളെ എഴുത്തിനിരുത്തിയത് മാത്രമല്ല സംഗീതത്തിൽ ഗുരുസ്ഥാനീയൻ ആയിരുന്നു ബാലു.

ബാലുവിനോടുള്ള അതേ സൗഹൃദം തന്നെയാണ് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയോടും തനിക്കും കുടുംബത്തിനും ഉള്ളത് . ‘സ്വാഭാവികമായും പ്രിയസുഹൃത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഇത്തരത്തില്‍ ഒരു ആക്രമണം നേരിടുമ്പോൾ അവർക്കൊപ്പം നിൽക്കുക എന്റെയും എന്റെ കുടുംബത്തിന്റെയും കടമയാണ്’, എന്ന് പറഞ്ഞ ഇഷാൻ ലക്ഷ്മിചേച്ചിയോടുള്ള സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന്റെ നിലപാട് തീർത്തും മര്യാദകേടാണ് എന്നും വ്യക്തമാക്കി.

അവരുടെ നഷ്ടം അവർക്കു മാത്രമാണ് മനസ്സിലാകുന്നത്. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിന്റെ സത്യസന്ധത വർഷങ്ങളോളം ഒപ്പം ജീവിച്ച ഭാര്യയ്ക്ക് തെളിയിക്കേണ്ടി വരുകയെന്നത് എത്ര കഷ്ടമാണ് എന്നും ഇഷാൻ ചോദിക്കുന്നു. പലപ്പോഴും ബാലുവിന് എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ പ്രതികരിക്കാൻ പോലുമാകാറില്ല. ലക്ഷ്മിച്ചേച്ചിയും അങ്ങനെയൊരു അവസ്ഥയിലാണ് എന്നും ഇഷാൻ പറയുന്നു.

ഒരു ഭർത്താവിനെയും മകളെയും നഷ്ടപെട്ട ഒരു സ്ത്രീയുടെ മാനസികാവസ്ഥ അവരോട് അടുപ്പമുള്ള ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾക്കറിയാം . പൊതുവേ അഭിമുഖങ്ങളോട് താൽപര്യമുള്ള ആളല്ല ലക്ഷ്മിച്ചേച്ചി അതിനൊന്നും അവർക്ക് താൽപര്യമില്ല. അവർ പണ്ടും അങ്ങനെയാണ് അതുകൊണ്ടുതന്നെയാണ് മാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത് .

ഇത്ര വലിയ ഒരു അപകടത്തില്‍ പെട്ട ആൾക്കുള്ള എല്ലാ ആരോഗ്യ പ്രശ്നങ്ങളും ലക്ഷ്മിച്ചേച്ചിക്കുണ്ട്. ഇപ്പോഴും ചേച്ചി ചികിത്സയിലാണ്. മാനസികമായും ശാരീരികമായും അവര്‍ വളരെയധികം വേദന അനുഭവിക്കുന്നുണ്ട്. കയ്യിലും കാലിലും കമ്പിയിട്ടിരിക്കുകയാണ്. വയറ്റിൽ പരുക്കുണ്ട്. മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുന്നു. വേദന കാരണം വയറ്റിൽ പിടിച്ചാണ് ഇരിക്കുന്നത്. അത് കണ്ടു നിൽക്കാനാകില്ല. അത്ര സങ്കടകരമാണ്. ഇപ്പോൾ ചേച്ചി സ്വന്തം വീട്ടിലാണ് എന്നും ഇഷാൻ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker