കൊച്ചി: വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരം കൊച്ചി ഡിആര്‍ഐ ഓഫീസില്‍ കീഴടങ്ങി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വിഷ്ണു കീഴടങ്ങിയത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. ഡിആര്‍ഐ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്യും.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ ബാലഭാസ്‌ക്കറിന്റെ മുന്‍ കോര്‍ഡിനേറ്ററും സുഹൃത്തുമായിരുന്ന പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെ വിഷ്ണു ഒളിവിലായിരുന്നു. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഡിആര്‍ഐയും ക്രൈംബ്രാഞ്ചും ഊര്‍ജിതമാക്കിയിരുന്നുവെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News