‘ബാല മോശം മനുഷ്യൻ മാത്രമല്ല,മോശം ഭർത്താവും അച്ഛനുമാണ്’; അമൃത സുരേഷിന് പിന്തുണ
കൊച്ചി: നടൻ ബാലയുടെ ആരോപണങ്ങൾക്കെതിരെ മുൻ ഭാര്യയും ഗായികമായ അമൃത സുരേഷ് മറുപടിയുമായി രംഗത്തെത്തിയിരുന്നു. മകളെ കാണിക്കുന്നില്ലെന്നും തന്റെ പണം മാത്രം അവർക്ക് മതിയെന്നുമൊക്കെയായിരുന്നു ബാലയുടെ ആരോപണങ്ങൾ. ഇതിനെതിരെയായിരുന്നു തന്റെ അഭിഭാഷകർക്കൊപ്പമെത്തി അമൃത പ്രതികരിച്ചത്.
വിവാഹ മോചന ഉടമ്പടി പ്രകാരം ഒരിക്കൽ പോലും ബാല മകളെ കാണാൻ വന്നിട്ടില്ലെന്നും മകളെ കാണിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ വെറുതെ ആരോപണം ഉയർത്തുക മാത്രമാണ് ബാല ചെയ്യുന്നതെന്നുമായിരുന്നു അമൃത തുറന്നടിച്ചത്. മാത്രമല്ല മകൾക്കായി 25 ലക്ഷം രൂപയാണ് ബാല നൽകിയതെന്നും അമൃത വ്യക്തമാക്കി. തന്നെ വ്യക്തിഹത്യ നടത്തി തേജോവധം ചെയ്യുക മാത്രമാണ് ബാലയുടെ ലക്ഷ്യമെന്നും അമൃത പ്രതികരിച്ചിരുന്നു.
അമൃതയുടെ വീഡിയോ വൈറലായതോടെ താരത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.’അമൃത ആണ് ശരി. പുള്ളിടെ കൂടെ ജീവിച്ചുപോകാൻ പ്രയാസമാണെന്ന് ഓരോ വാർത്തമാനത്തിലും അയാൾ തെളിയിക്കുന്നു. രണ്ടാമത്തെ ആള് എന്തുകൊണ്ട് പോയി എന്നത് തെളിവാണ്’, എന്നായിരുന്നു ഒരാൾ കുറിച്ചത്.
ഡിവോഴ്സ് ചെയ്തിട്ടും മുൻ ഭാര്യയുടെ ലൈഫിൽ കയറി ഇടപെടുകയും അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ‘ബാല ‘ ഇപ്പോഴും എല്ലാവർക്കും ‘നല്ലൊരു മനുഷ്യനും ‘.. സ്വന്തം കാര്യം നോക്കി ജീവിക്കുന്ന അമൃത ‘ദുഷ്ട്ട സ്ത്രീയും ‘ കഷ്ട്ടം, എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
‘ബാല ചെയ്തതും,ചെയ്യുന്നതും ശുദ്ധ തെമ്മാടിത്തരം ആണ്. അയാളൊരു മോശം മനുഷ്യൻ ആണെന്ന് മാത്രമല്ല, മോശം ഭർത്താവും, അച്ഛനുമാണ്. കോവിഡ് സമയത്ത് കുഞ്ഞിനെ കാണിച്ചില്ല എന്നും പറഞ്ഞ് അയാൾ കാണിച്ച ഡ്രാമ ബോധമുള്ള ആർക്കും മനസിലാകുന്നതാണ്. അമൃത ഏറ്റവും മാന്യമായി കാര്യങ്ങൾ പറയാൻ ശ്രമിച്ചപ്പോഴൊക്കെ അങ്ങേയറ്റം മോശം ഭാഷയിലാണ് പ്രതികരിച്ചിട്ടുള്ളത്. അതും കൂടാതെ സ്വന്തം കുഞ്ഞിന് കോവിഡ് ആണെന്ന് അയാൾ fake news ഒരു ഓൺലൈൻ ചാനലിന് കൊടുക്കുകയും ചെയ്തു. ചാനൽ അത് സമ്മതിക്കുകയും ചെയ്തതാണ്.
അങ്ങനെയൊരാളുടെ പിതൃ വാത്സല്യം വല്ലാത്ത കോമഡി തന്നെയാണ്. പിരിഞ്ഞു കഴിഞ്ഞാൽ അയാളെ വെറുതെ വിട്ടേക്കുക. അമൃത ഇന്ന് വരെ അയാളെപ്പറ്റി എങ്ങും പരാമർശിച്ചിട്ടില്ല . ബാല എന്നാൽ നിരന്തരം പല തരം ഡ്രാമകളുമായി നടക്കുകയാണ്. അയാൾ ഒരു narcist മാത്രം ആണ്. പ്രശസ്തിക്കും സിംപതിക്കും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത യാതൊരു നിലവാരവുമില്ലാത്ത മനുഷ്യൻ ആണ്.
ഈ വിഷയവുമായി ബന്ധം ഇല്ലെങ്കിൽ പോലും അയാളുടെ പ്രവർത്തികൾ കണ്ടാൽ മനസിലാകും. ഏതോ ഉടായിപ്പു യൂണിവേഴ്സിറ്റിയിൽ നിന്ന് കാശ് കൊടുത്ത് ഡോക്ടറേറ്റ് വാങ്ങുന്നു ചാരിറ്റി എന്നും പറഞ്ഞു വീഡിയോ ഇടുക ഇതൊക്കെയാണ് അയാൾ ചെയ്തുകൊണ്ടിരിക്കുന്നത്’, മറ്റൊരു കമന്റിൽ പറഞ്ഞു.
അയ്യേ… ഈ 25ലച്ചം രൂപക്കണോ, എന്റെ കാഷ് മുക്കാലും അമൃത കൊണ്ടുപോയെ എന്ന് ബാലണ്ണൻ മോങ്ങി കൊണ്ട് നടക്കുന്നത്. ആ കൊച്ച് പഠിക്കുന്ന സ്കൂളിലെ ഫീസ് കൊടുക്കാൻ വേണോല്ലോ ഓരോ വർഷം കുറഞ്ഞത് 2ലക്ഷം!!!! എന്തിന്റെ base യിലാണ് ഇവരെ ഇങ്ങനെ ചീത്ത പറയുന്നത്? അവർ ബാല യുടെ ഭാര്യ എന്ന ഇമേജിൽ അറിയപ്പെട്ട വ്യക്തി അല്ല, സ്വന്തം കഴിവുകൊണ്ട് മലയാളികളുടെ ഇടയിൽ ചെറിയ പ്രായത്തിലെ അറിയപ്പെടുന്ന ഒരു വ്യക്തിയാണ്, ബാല ഇവരെ കല്യാണം കഴിക്കുമ്പോൾ ബാല കേരളത്തിൽ അറിയപെടുന്നതിന്റെ അത്രയ്ക്കു തന്നെ അമൃത യേയും എല്ലാവർക്കും അറിയാം,
പക്ഷെ അവരുടെ വിവാഹത്തിന് ശേഷം ആ കുട്ടിയെ വെറും വീട്ടമ്മ റോൾ ഇൽ മാത്രമാണ് കണ്ടിരിക്കുന്നത്, പിന്നീട് ആ ബന്ധത്തിൽ നിന്ന് പുറത്തു വന്നതിനു ശേഷം അവർ വീണ്ടും അവരുടെ പ്രൊഫൈൽ റീസ്റ്റാർട്ട് ചെയ്തു, ബാല വേറെ വിവാഹം കഴിച്ചു.. ഗോപി സുന്ദർ എന്ന വ്യക്തിയുടെ കൂടെ 1വർഷം ലീവ് ഇൻ അല്ലേ ഉണ്ടായത്, പറ്റില്ല എന്ന് തോന്നിയപ്പോ പിരിഞ്ഞു… ഇതൊക്കെ അവരുടെ ജീവിതം..
ഒരു കലാകാരി എന്ന നിലയിൽ അവരുടെ ഒരു പ്രോഗ്രാം കണ്ടു, നിങ്ങൾക് ഇഷ്ടപ്പെട്ടില്ല, അത് ക്രിട്ടിസൈസ് ചെയ്യ്.അല്ലാതെ, ഛെ നാണം ഇല്ലല്ലോ അവർ ആത്മഹത്യ ചെയ്യാത്തതാണോ എല്ലാവരുടെയും പ്രശ്നം. മാനസിക രോഗി ആണോ, physco ആണോ, ഏതവനായാലും പ്രശ്നമല്ല.. സ്ത്രീ ആണോ ഒരുത്തൻ തലയിൽ കേറിയാൽ അവളങ് സഹിച്ചു ക്ഷമിച്ചു നിന്നോണം.
ചുരുക്കം പറഞ്ഞാൽ 25ലച്ചം ഉണ്ടായിരുന്നത് അമൃതക്കു കൊടുത്തു…(ഇത് അയ്യാൾ തന്നെ പറയുന്നതാണെയ് എല്ലാം അമൃത കൊണ്ട് പോയി എന്ന് )ഇപ്പൊ ജീവിക്കാൻ നിവർത്തി ഇല്ല. അമൃത യെ കല്ലെറിഞ്ഞു വിഡിയോ ഉണ്ടാക്കി ജീവിക്കുന്നു.അത് റീച്ച് കുറയുമ്പോൾ വേറൊരെണ്ണം.അതല്ലേ ബാലണ്ണൻ ഇപ്പൊ ചെയ്യുന്നത്…ഫലത്തിൽ ഇപ്പോഴും അമൃതയെ ആശ്രയിച്ചു ആണ് അണ്ണന്റെ ജീവിതം’, ഇങ്ങനെ പോകുന്നു കമന്റുകൾ.