EntertainmentKeralaNews

‘ബാലയ്ക്ക് കരൾ മാറ്റിവെയ്ക്കാതെ പറ്റില്ല; ബാലയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ടിനി ടോം

കൊച്ചി:നടൻ ബാല ആശുപത്രിയിൽ ആയ സംഭവം വളരെ ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. കുറച്ചുദിവസങ്ങൾക്ക് മുൻപ് ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. കരൾ സംബന്ധമായ അസുഖം ആണെന്നും, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്.

ബാലയുടെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് പല വാർത്തകളും വന്നിരുന്നു. എന്നാൽ‌ പ്രചരിക്കുന്നത് പോലെ ​ഗുരുതരമല്ല അവസ്ഥ എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞത്. എന്നാൽ ഇപ്പോൾ നടൻ ടിനി ടോം ബാലയെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്..

ബാല ഹോസ്പ്റ്റിലാണെന്ന് അറിയുമ്പോള്‍...

ബാല ഹോസ്പ്റ്റിലാണെന്ന് അറിയുമ്പോള്‍ തങ്ങള് ചെന്നൈയില്‍ സിനിമയുടെ പ്രൊമോഷന്ന് പോയിരിക്കുകയായിരുന്നു. താമൻ അവിടേക്ക് വിളിച്ചപ്പോള്‍ രണ്ട് മൂന്ന് ദിവസത്തേക്ക് ഇന്‍ഫെക്ഷന്‍ വരാന്‍ സാധ്യതയുള്ളത് കൊണ്ട് വന്ന് കാണേണ്ട, ബാലയെ അത് ബാധിക്കും. റെസ്റ്റ് വേണം എന്നാണ് പറഞ്ഞത്.

ടിനി ടോം പറഞ്ഞത്:

ബാല ആശുപത്രിയിൽ ആകുന്നതിന്റെ അന്ന് നമ്മൾ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ചെന്നൈയിൽ നിൽക്കുകയായിരുന്നു. നമ്മളുടെ സുഹൃത്ത് ഒരു ഡോക്ടർ ഉണ്ട് എന്തെങ്കിലും സഹായം ആവശ്യം ഉണ്ടെങ്കിൽ ചെയ്യാം എന്ന് പറഞ്ഞിരുന്നു. എന്നെ ഒരുപാട് ആളുകൾ വിളിച്ചിരുന്നു, ലിവർ ആണോ വേണ്ടത് കിഡ്‌നി ആണോ വേണ്ടത് എന്നൊക്കെ ചോദിച്ചു. ഇപ്പോൾ ഓൾറെഡി ഫോമിൽ ആയിട്ടുണ്ട്. കുറച്ചു ദിവസം അദ്ദേഹത്തിന് റെസ്റ്റ് കൊടുക്കാൻ ആണ് വിളിച്ച ആളുകളോട് ഞാൻ പറഞ്ഞത്. എന്തായാലും ലിവർ ട്രാൻസ്പ്ലാന്റേഷൻ ചെയ്തേ പറ്റൂ.

ഷെഫീഖിന്റെ സന്തോഷത്തിലാണ് ബാലയുടെ ശബ്ദം മലയാള സിനിമ ഉപയോഗിച്ചത്. അത് മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഒരു നടന് സ്വന്തമായി ശബ്ദം കൊടുക്കാൻ കഴിയാത്തത് ഒരു വേദനയാണ്. ശരീരവും ശാരീരികവുമായി ഒരു നടന് സിനിമയിൽ സമർപ്പിക്കാൻ കഴിയണം. ഇത് വരെ ശരീരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശാരീരം ഉണ്ടായിരുന്നില്ല- ടിനി ടോം മാധ്യമങ്ങളോട് പ്രതികരിച്ചു.

പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സൺ ആണ്....

ബാലയുടെ ഭാര്യയും ബാലയുടെ ആരോ​ഗ്യ കാര്യം പങ്കുവെച്ച് വന്നിരുന്നു, ബാല ചേട്ടൻ ഐസിയുവിൽ ആണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെ ആണെന്ന് പറയാൻ പറഞ്ഞു. പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സൺ ആണ്. കഴിഞ്ഞ മൂന്നാലു വർഷങ്ങൾ ആയി ഇത് പോലെ ഉള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം ബലവാനായി തിരിച്ചു വരും. എന്നാണ് ഭാര്യ എലിസബത്ത് അടുത്തിടെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അമൃത വന്നു ബാലയെ കാണാൻ..

അതേസമയം, ബാല ഹോസ്പിറ്റലിലായ വിവരം അറിഞ്ഞ് ബാലയുടെ സഹോദരനും തമിഴ് സംവിധായകനുമായ ശിവ കേരളത്തിലെത്തിയിരുന്നു. മകളെ കാണണം എന്ന ആഗ്രഹം പറഞ്ഞതിന് പിന്നാലെ തന്നെ മുൻഭാര്യ അമൃതയും കുടുംബവും ഏക മകൾ അവന്തികയുമായി ആശുപത്രിയിൽ എത്തുകയും ചെയ്‌തിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button