BusinessKeralaNews

തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നുവെന്ന് ബൈജു രവീന്ദ്രൻ; ഒടുവിൽ കണക്കുകൾ പുറത്ത്

കൊച്ചി: നഷ്ടമാവർത്തിച്ച് ബൈജൂസ്. വിവാദങ്ങൾക്കൊടുവിൽ 2022 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പുറത്തു വിട്ടു. ബൈജൂസിൻെറ മാതൃസ്ഥാപനമായ എഡ്‌ടെക് കമ്പനി തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് ശനിയാഴ്ച ഓഡിറ്റഡ് ചെയ്ത പ്രവർത്ത ഫല റിപ്പോർട്ടുകൾ പുറത്ത് വിട്ടു.

തിങ്ക് ആൻഡ് ലേണിന്റെ പ്രവർത്തന നഷ്ടം ആറു ശതമാനം കുറഞ്ഞ് 2,400 കോടി രൂപയായി. 2021-22ൽ അതിന്റെ പ്രധാന ഓൺലൈൻ വിദ്യാഭ്യാസ ബിസിനസിൽ നിന്നുള്ള വരുമാനം 1,552 കോടിയായിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ ഇത് 2.3 മടങ്ങ് വർധിച്ച് 3,569 കോടി രൂപയായി.

കമ്പനിയുടെ പ്രധാന ബിസിനസിൽ 12-ാം ക്ലസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ, ഓൺലൈൻ ആപ്ലിക്കേഷൻ, ട്യൂഷൻ സെൻററുകൾ എന്നിവ ഉൾപ്പെടുന്നു. എഡ്‌ടെക്ക് വിഭാഗമാണ് വളർച്ച നേടിയത്. കൊവിഡ് കാലത്ത് ബിസിനസിൽ ഉണ്ടായ വീഴ്ച സൂചിപിപ്പ ബൈജൂ രവീന്ദ്രൻ ഇതിൽ നിന്ന് പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട് മുന്നേറും എന്ന സൂചന നൽകി. വരും വർഷങ്ങളിൽ ബൈജൂസ് സുസ്ഥിരവും ലാഭകരവുമായ വളർച്ച നേടുമെന്ന് ബൈജൂ രവീന്ദ്രൻ പറഞ്ഞു.

ബൈജു രവീന്ദ്രൻെറ നിയന്ത്രണത്തിലുള്ള ബൈജൂസ്, 2022-ൽ 2200 കോടി ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്നു. എന്നാൽ പിന്നീട് കമ്പനിയുടെ ഓഡിറ്റരും ബോർഡ് അംഗങ്ങളും രാജിവച്ചതും, യുഎസിൽ നേരിട്ട വായ്പാ തിരിച്ചടവിലെ തർക്കവുമെല്ലാം കമ്പനിയെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളി വിട്ടു.

ഒമ്പത് ഏറ്റെടുക്കലുകൾ ആണ് കമ്പനി നടത്തിയത്. പതനം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പഠനങ്ങളാണെന്ന് ബൈജു രവീന്ദ്രൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ജനറൽ അറ്റ്‌ലാന്റിക്, പ്രോസസ്, ബ്ലാക്ക്‌റോക്ക് തുടങ്ങിയ നിക്ഷേപകരുടെ പിന്തുണ നേടിയിരുന്നു.

എന്നാൽ , ബൈജൂസ് കഴിഞ്ഞ വർഷം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. നിക്ഷേപകർ പിന്നീട് കമ്പനിയുടെ മൂല്യം കുറച്ചിരുന്നു. തുടർച്ചയായ രണ്ടു വർഷങ്ങളിൽ കമ്പനിയുടെ ഫലങ്ങൾ വൈകിയത് ഏറെ വിവാദങ്ങൾക്കും വഴി വെച്ചിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ബൈജൂസ് 2021-ലെ പ്രവർത്തന ഫലം പുറത്ത് വിട്ടത്. 17 മാസം റിപ്പോർട്ട് വൈകിപ്പിച്ചത് ഏറെ വിവാദങ്ങൾക്കും വഴി വെച്ചിരുന്നു. കൊവിഡ് പകർച്ച വ്യാധി സമയത്ത്, വിദ്യാർത്ഥികളുടെ ക്ലാസുകൾ ഓൺലൈനിലായതും ഒട്ടേറെ കമ്പനികൾ ഈ രംഗത്തെത്തിയതും ഒക്കെ ബൈജൂവിന്റെ ബിസിനസിനെയും ബാധിച്ചു.ഒട്ടേറെ ഏറ്റെടുക്കലുകൾ നടത്തിയിട്ടുള്ള കമ്പനി
2021-ൽ ഏറ്റെടുത്ത രണ്ട് കമ്പനികളെങ്കിലും വിറ്റ് 100 കോടി ഡോളർ സമാഹരിക്കാൻ ശ്രമിക്കുകയാണെന്ന് റിപ്പോ‍ർട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker