EntertainmentNews
‘തിരിഞ്ഞുനോക്കരുത്, ആ വഴിക്കുപോകുന്നില്ല; പുത്തൻ ചിത്രവുമായി ഭാവന
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹ ശേഷം താരം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ഭാവന പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വര്‍ക്ക്‌ഔട്ടിനായി ജിമ്മില്‍ എത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഭാവനയുടെ കുറിപ്പ്.
ലോക്ക് ഡൗണ്‍ കാലത്ത് തടികൂടിയതായി ഭാവന പറഞ്ഞിരുന്നു. തടി കുറയ്‍ക്കാൻ വര്‍ക്ക് ഔട്ട് തുടങ്ങിയതായും പറഞ്ഞിരുന്നു. ‘ഇപോള്‍ തിരിഞ്ഞുനോക്കരുത്, നിങ്ങള്‍ ഒരിക്കലും ആ വഴിയിലല്ല എന്നാണ് തടി കൂടാതിരിക്കണം എന്ന് സൂചിപ്പിച്ച് ഭാവന പറയുന്നത്. ജിമ്മിലേക്ക് തിരിച്ചെത്തുന്നുവെന്നും തടി കുറയ്‍ക്കുന്നുവെന്നും ഭാവന സൂചിപ്പിച്ചിട്ടുണ്ട്. തന്റെ ഫോട്ടോയും ഭാവന ഷെയര്‍ ചെയ്‍തിരിക്കുന്നു. എല്ലാവരും ഭാവനയ്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News