ഇന്നാണോ നിങ്ങളുടെ പരിപാടി; ബിഗ് ബോസിലേക്ക് വന്നപ്പോള്‍ മൂത്തമകന്റെ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി
നാന്നൂറിലേറെ ചിത്രങ്ങളില്‍ നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയുടെ ശബ്ദം മലയാളികള്‍ക്ക് എല്ലാം തന്നെ പ്രിയങ്കരമാണ്. ബിഗ് ബോസ് സീസണ്‍ 3യിലെ മത്സരാര്‍ത്ഥിയായി എത്തിയിരിയ്ക്കുകയാണ് ഭാഗ്യലക്ഷ്മി. താന്‍ ഷോയിലേക്ക് വരുമ്പോള്‍ മക്കളില്‍ നിന്നുണ്ടായ പ്രതികരണത്തെ കുറിച്ച് ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസം ബിഗ്ബോസിലൂടെ പറഞ്ഞിരുന്നു.
”ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ എന്റെ മൂത്തയാള് അവിടെ ഇല്ലായിരുന്നു. ഇളയ ആള് ഉണ്ടായിരുന്നു അവര്‍ എന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിട്ടു. ഞാന്‍ ഇങ്ങോട്ട് പോന്നു. മൂത്തയാളോട് ഞാന്‍ ഇങ്ങോട്ട് പോരുക എന്നൊന്നും പറഞ്ഞില്ല. ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് കുറെ ദിവസം മുന്‍പേ പറഞ്ഞിരുന്നു. ഞാന്‍ ഇവിടെ വന്നു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ മൂത്തയാള്‍ തിരുവനന്തപുരം എത്തി. അമ്മ എവിടെ എന്ന് അവന്‍ ചോദിച്ചില്ല എന്ന് തോന്നുന്നു.
അമ്മ എവിടെ വീട്ടില്‍ കാണാന്‍ ഇല്ലല്ലോ എന്ന് പറഞ്ഞു അവന്‍ എന്നെ വിളിച്ചതും ഇല്ല. ഞാന്‍ അങ്ങോട്ട് വിളിക്കാനും പോയില്ല. കുറെ ദിവസം ഏതാണ്ട് ഒരാഴ്ച ഒക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു മെസേജ് അയച്ചു. ഞാന്‍ ആണ് നിന്റെ അമ്മയാണ് എന്ന് മെസേജ് അയച്ചു. എന്നിട്ടും അവന്‍ മറുപടി അയക്കാന്‍ ഒന്നും പോയില്ല. പിറ്റേ ദിവസം ഒരു മെസേജ് വന്നു നാളെ വിളിക്കാം എന്ന്. അതും കഴിഞ്ഞു പിന്നെയും രണ്ടു ദിവസം കഴിഞ്ഞിട്ടാണ് എന്നെ അവന്‍ വിളിക്കുന്നത്. അതിന്റെ ഇടയില്‍ ഞാനും വിളിക്കാന്‍ പോയില്ല. ഷോയെപ്പറ്റിയോ ഒന്നും സംസാരിച്ചില്ല, അല്ലാതുള്ള സംസാരം ആണ് നടന്നത്.
ഞാനും അങ്ങോട്ട് ഒന്നും സംസാരിക്കാന്‍ പോയില്ല. എല്ലാം കഴിഞ്ഞു ഷോയിലേക്ക് പുറപ്പെടാന്‍ നേരം ഇളയമകനും ഭാര്യയും വിളിക്കുന്നു. ഞാന്‍ ഡ്രസ്സ് ഇട്ടത് എങ്ങിനെ എന്നൊക്കെ അറിയാന്‍ അവര്‍ വീഡിയോകോളും ചെയ്തിരുന്നു. എന്നിട്ടും മറ്റേയാള് വിളിക്കുന്നതേയില്ല. അവസാനം ഒരു മെസേജ് ഇന്നാണോ നിങ്ങളുടെ പരിപാടി എന്ന്. ഞാന്‍ അതെ എന്നു പറഞ്ഞു. എന്നാല്‍ ഒരു ആള്‍ ദി ബെസ്റ്റോ ഒന്നും ഇല്ല” – ഭാഗ്യലക്ഷ്മി പറയുന്നു.