കുഞ്ഞിന്റെ പിതാവ് ഇലോണ്‍ മസ്‌ക്;പിതൃത്വം പരസ്യമായി അംഗീകരിയ്ക്കണമെന്ന ആവശ്യവുമായി ആഷ്‌ലി
![](https://breakingkerala.com/wp-content/uploads/2025/02/nusk-ashly-780x470.jpg)
വാഷിംഗ്ടണ്‍: ദിവസങ്ങള്‍ക്ക് മുന്‍പാണ് എഴുത്തുകാരിയും ഇന്‍ഫ്‌ളൂവന്‍സറുമായ ആഷ്‌ലി സെയിന്റ് ക്ലെയര്‍ ലോകത്തെ ഞെട്ടിച്ച അവകാശവാദവുമായി രംഗത്തെത്തിയത്. അഞ്ചുമാസം മുന്‍പ് താന്‍ ജന്മം നല്‍കിയ കുഞ്ഞിന്റെ പിതാവ് ടെസ്ല മേധാവിയായ ഇലോണ്‍ മസ്‌ക് ആണെന്നായിരുന്നു ഇവരുടെ അവകാശവാദം. ഇതുസംബന്ധിച്ച വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നതിനിടെ ഇലോണ്‍ മസ്‌കും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ‘Whoa’ എന്ന ഒരൊറ്റവാക്കിലൂടെയായിരുന്നു മസ്‌കിന്റെ പ്രതികരണം.
അഞ്ച് വര്‍ഷമായി മസ്‌കിന്റെ കുഞ്ഞിന് ജന്മം നല്‍കാന്‍ ആഷ്‌ലിക്ക് പദ്ധതിയുണ്ടായിരുന്നുവെന്ന് പറഞ്ഞ് ഒരാള്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് മസ്‌ക് ഈ കമന്റ് പങ്കുവെച്ചത്. എന്നാല്‍, ഇതിനുപിന്നാലെ മസ്‌കിന്റെ കമന്റിന് മറുപടിയുമായി ആഷ്‌ലിയും രംഗത്തെത്തി. തന്റെ കുഞ്ഞിന്റെ പിതൃത്വം മസ്‌ക് പരസ്യമായി അംഗീകരിക്കണമെന്നായിരുന്നു ആഷ്‌ലിയുടെ ആവശ്യം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മസ്‌കിനെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ താങ്കള്‍ പ്രതികരിച്ചില്ലെന്നും ആഷ്‌ലി മസ്‌കിനുള്ള മറുപടിയായി കുറിച്ചു.
തന്റെ അടിവസ്ത്രം ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചയാളുടെ പോസ്റ്റില്‍ പരസ്യമായി പ്രതികരിക്കുന്നതിന് പകരം എപ്പോഴാണ് താങ്കള്‍ തനിക്ക് മറുപടി നല്‍കുകയെന്നും ആഷ്‌ലി കമന്റിലൂടെ ചോദിച്ചിരുന്നു. എന്നാല്‍, ഈ കമന്റുകളെല്ലാം പിന്നീട് നീക്കംചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മസ്‌കിന്റെ 13-ാമത്തെ കുഞ്ഞിന്റെ മാതാവ് താനാണെന്നും അഞ്ചുമാസം മുന്‍പാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്നുമായിരുന്നു ആഷ്‌ലിയുടെ അവകാശവാദം. കുഞ്ഞിനെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ വളര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. മാധ്യമങ്ങള്‍ കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ആഷ്‌ലി നേരത്തെ എക്‌സില്‍ കുറിച്ചിരുന്നു.