സലിംകുമാറിന് പിന്നാലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ബാബു ആന്റണിയും; നാടിന്റെ നിലനില്‍പ്പിന് അടിസ്ഥാനം കര്‍ഷകരും കൃഷിയും
ന്യൂഡല്‍ഹി: കര്‍ഷക സമരം ആഗോളതലത്തില്‍ ചര്‍ച്ചയാതിനെത്തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന പ്രചാരണങ്ങളില്‍ പ്രതികരണം അറിയിച്ച് നടന്‍ ബാബു ആന്റണി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാടിന്റെ നിലനില്‍പ്പിന് അടിസ്ഥാനം കര്‍ഷകരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഏതൊരു നാടിന്റെയും നിലനില്‍പ്പിന്റെ അടിസ്ഥാനം യഥാര്‍ത്ഥ കര്‍ഷകരും അവരുടെ കൃഷിയുമാണെന്ന് അദ്ദേഹം കുറിക്കുന്നു. നേരത്തെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ സലിംകുമാറും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെയും പ്രതികരണം.
കര്‍ഷകര്‍ക്കൊപ്പമാണ് താനെന്നും അദ്ദേഹം പ്രതികരിക്കുന്നു. കര്‍ഷകസമരം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശികള്‍ അഭിപ്രായം പറയേണ്ടെന്നും അഭിപ്രായപ്പെടുന്നവരോട് അമേരിക്കയിലെ ജോര്‍ജ് ഫ്‌ളോയ്ഡ് സംഭവം സലിംകുമാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അന്ന് ശക്തമായി പ്രതികരിച്ചവരില്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു.