കൊച്ചി:നമ്മുടെ ഭക്ഷണരീതിക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ലെങ്കില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ വരുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ആരും ചിന്തിച്ചിരിക്കാന്‍ വഴിയില്ല. കാരണം കുടവയറും പൊണ്ണത്തടിയുമെല്ലാം നമ്മളെ തേടി വരുമ്പോള്‍ മാത്രമേ ചിന്തിക്കാന്‍ വഴിയുള്ളൂ. പലരും കളിയാക്കിയാല്‍ മാത്രമേ ഇവയെല്ലാം മാറ്റേണ്ടതുണ്ടെന്ന് നമുക്ക് തോന്നുകയുള്ളൂ.
തീര്‍ച്ചയായും ആദ്യം തന്നെ മാറ്റേണ്ടത് ഡയറ്റാണ്. ചില ഭക്ഷണങ്ങള്‍ നമ്മുടെ ഡയറ്റില്‍ ഉണ്ടെങ്കില്‍ തന്നെ പണികിട്ടുമെന്ന് ഉറപ്പാണ്. അതുപോലെ ചില കാര്യങ്ങള്‍ അതും ആരോഗ്യകരമായ പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ നമ്മള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അപ്പോള്‍ സ്വാഭാവികമായും നമ്മുടെ ശരീരത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങും.
നമ്മുടെ ഡയറ്റില്‍ പലപ്പോഴും ശരീരത്തിന് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. അതാണ് എത്ര ശ്രമിച്ചിട്ടും നമ്മുടെ കുടവയര്‍ കുറയാത്തതിന് പ്രധാന കാരണം. എന്നാല്‍ പതിനഞ്ച് ദിവസങ്ങള്‍ കൊണ്ട് നമ്മുടെ വയര്‍ കുറയ്ക്കാന്‍ സാധിക്കും. അതിനായി ചില പ്രധാനപ്പെട്ട കാര്യങ്ങളാണ്. ചില ഭക്ഷണങ്ങളാണ് ആദ്യം ഒഴിവാക്കേണ്ടത്.
കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലായിട്ടുള്ള ഭക്ഷണമെല്ലാം കുറയ്ക്കുക. അതിലൂടെ അത്ഭുതകരമായ മാറ്റങ്ങളുണ്ടാവും. ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ഉള്ള ഭക്ഷണം ഏതൊക്കെയാണെന്ന് കണ്ടെത്തുക. അവ വേഗത്തില്‍ തന്നെ ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. എങ്കില്‍ വയറിന് ചുറ്റും അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് നീങ്ങി കിടക്കും.
അന്നജം ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണമായി കണക്കാക്കുന്നത്. ചോറ് ധാരാളമായി കഴിക്കുന്നവര്‍ അത് ഒഴിവാക്കുക. ഇല്ലെങ്കില്‍ അളവ് കുറയ്ക്കുക. പൂര്‍ണമായും ഒഴിവാക്കിയാല്‍ വേഗത്തില്‍ ഫലം കാണും. ഇല്ലെങ്കില്‍ കുറച്ച് ദിവസങ്ങള്‍ അതിനായിക കൂടുതല്‍ എടുക്കും.
അന്നജം ധാരാളം അടങ്ങിയ ഭക്ഷണം നമ്മുടെ ഭാരം വര്‍ധിക്കാനും കാരണമാകും. മധുരം കഴിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഡയറ്റില്‍ അത് പൂര്‍ണമായും ഉപേക്ഷിക്കുക. മധുരത്തെ വേഗത്തില്‍ ഉപേക്ഷിക്കുമ്പോള്‍ തന്നെ ശരീരത്തിലെ മാറ്റങ്ങള്‍ കാണാനാവും. മധുരമേറിയ ഭക്ഷണത്തില്‍ ആരോഗ്യകരമല്ല. അമിത വിശപ്പിന് വരെ ഇവ കാരണമാകും.
ചായ കഴിക്കാറുണ്ടെങ്കില്‍ അതില്‍ മധുരം ഇടുന്നത് പൂര്‍ണമായും ഉപേക്ഷിക്കുക. അതുപോലെ മധുരപലഹാരങ്ങള്‍ അമിതമായി കഴിക്കുന്നതും നിര്‍ത്തണം. പൂര്‍ണമായും മധുരം ഒഴിവാക്കി ബ്രൗണ്‍ നിറത്തിലുള്ള പഞ്ചസാരകള്‍ കഴിക്കാവുന്നതാണ്. ഇവയില്‍ കലോറികള്‍ വളരെ കുറവാണ്. അതുപോലെ തേനും ശര്‍ക്കരയും പകരമായി ഉപയോഗിക്കാം.
അതുപോലെ മധുരമേറെയുള്ള സോഫ്റ്റ് ഡ്രിങ്കുകളും പൂര്‍ണമായും ഉപേക്ഷിക്കുക. ഇവ നിങ്ങളെ അനാരോഗ്യ ജീവിത ശൈലിയിലേക്ക് നയിക്കുന്നവയാണ്. മധുരം ഉപേക്ഷിക്കുന്നതോടെ തന്നെ അത്ഭുതകരമായ രീതിയില്‍ കുടവയര്‍ കുറയാന്‍ തുടങ്ങും. പിന്നീട് ചിട്ടയായ വ്യായാമം കൂടി ശീലമാകുന്നതോടെ നമ്മുടെ ശരീരം മെലിഞ്ഞ് സുന്ദരമാകാന്‍ തുടങ്ങും.