പാപ്പിനിശ്ശേരി: ഓട്ടത്തിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചു തകര്‍ന്നു. അപകടത്തില്‍ പാപ്പിനിശ്ശേരി കല്ലൈയ്ക്കല്‍ പള്ളിക്കു സമീപം വ്യാപാരിയായ പിപി ഷരീക്കിനു (32) പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 7.30ന് ദേശീയപാത കെഎസ്ടിപി റോഡ് ജംക്ഷനു സമീപമാണ് അപകടം.
മൊബൈല്‍ ഫോണിന്റെ ബാറ്ററി പൂര്‍ണമായും കത്തിക്കരിഞ്ഞു. കണ്ണൂരിലേക്കു സാധനങ്ങളെടുക്കാന്‍ ഗുഡ്സ് ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ മൊബൈലില്‍ നിന്നു പുക ഉയരുന്നതു കണ്ടു. ഇതോടെ ഫോണ്‍ പുറത്തേക്ക് വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി. ഓട്ടോറിക്ഷ ഇടിച്ചു തകര്‍ന്ന വൈദ്യുതി തൂണിന് കെഎസ്ഇബി അധികൃതര്‍ വ്യാപാരിയില്‍ നിന്നു പിഴ ഈടാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News