KeralaNewsRECENT POSTS

ഇന്ന് കല്യാണം നടക്കാനിരുന്ന ഓഡിറ്റോറിയം തര്‍ന്ന് വീണു; പാചകത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

തിരൂരങ്ങാടി: ഞായറാഴ്ച കല്യാണം നടക്കാനിരുന്ന ഓഡിറ്റോറിയം തകര്‍ന്നു വീണു. ചെമ്മാട് മാനിപ്പാടം വയലില്‍ മണ്ണിട്ടുനികത്തിയ സ്ഥലത്ത് നിര്‍മിച്ച ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയമാണ് തകര്‍ന്നു വീണത്. ഞായറാഴ്ച നടക്കുന്ന കല്യാണച്ചടങ്ങിനായി പാചകത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ ഓഡിറ്റോറിയത്തിനുള്ളില്‍ ഉള്ളപ്പോഴാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അപകടമുണ്ടായത്.

വയലില്‍ കല്ലുകളിട്ട് ഉയര്‍ത്തിയ തറഭാഗവും ഷീറ്റ് ഉപയോഗിച്ചുള്ള മേല്‍ക്കൂരയും നിലംപൊത്തി. അടുക്കളയും ഭക്ഷണഹാളും ഉള്‍പ്പെടുന്ന ഭാഗമാണ് തകര്‍ന്നു വീണത്. ശബ്ദംകേട്ടയുടനെ ഓഡിറ്റോറിയത്തിന് അകത്തുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
അനധികൃതമായി നിര്‍മിച്ചെന്നാരോപിച്ച് പ്രതിഷേധങ്ങള്‍ നിലനില്‍ക്കെയാണ് നഗരസഭ ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. പ്രളയത്തില്‍ ഓഡിറ്റോറിയത്തിനകത്തുകയറിയ വെള്ളം കഴിഞ്ഞദിവസമാണ് വറ്റിയത്. കെട്ടിടത്തിനുപിറകിലുള്ള വയലില്‍ ഇപ്പോഴും വെള്ളമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker