
പാലക്കാട്: പാലക്കാട് അട്ടപ്പാടി അരളിക്കോണത്ത് അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അരളിക്കോണം ഊരിലെ രേഷി (55) ആണ് കൊല്ലപ്പെട്ടത്. രേഷിയുടെ മകൻ രഘു (36) ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രഘുവിനെ പുതൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. രഘു മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിൽ തുടരുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു. കോട്ടത്തറ ആശുപത്രിയിലുള്ള രേഷിയുടെ മൃതദേഹം അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News