കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നാടായ പിണറായി പടന്നക്കരയില്‍ സ്വന്തം വസ്തു കയ്യേറി നടന്ന റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിച്ച വയോധികയ്ക്ക് ക്രൂര മർദ്ദനം. ഇവരെ മർദ്ദിച്ചത് സിപിഎം പ്രവർത്തകരും സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിലെ ജീവനക്കാരുമാണെന്നാണ് ആരോപണം.
പിണറായി പടന്നക്കര ട്രാക്കോ കേബിള്‍ യൂണിറ്റിന് സമീപത്ത് താമസിക്കുന്ന വലിയപുനത്തില്‍ വീട്ടില്‍ ലളിതയെന്ന സ്ത്രീയെ ആയിരുന്നു ചെകിട്ടത് അടിച്ചും മറ്റും ക്രൂര മർദ്ദനം. തന്റെ അനുവാദം കൂടാതെ സ്വന്തം വീടിന്റെ ചുറ്റുമതില്‍ റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ പൊളിക്കുന്നതിനെതിരെയായിരുന്നു വൃദ്ധയുടെ പ്രതിഷേധം.
കഴിഞ്ഞ ദിവസം ഹിറ്റാച്ചി ഉപയോഗിച്ച് ബലമായി ലളിതയുടെ വീടിന്റെ ചുറ്റുമതില്‍ തകര്‍ക്കാനുള്ള ശ്രമമാണ് ലളിതയും കുടുംബവും തടഞ്ഞത്. ഹിറ്റാച്ചിക്ക് മുമ്ബില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ലളിതയെ ഹിറ്റാച്ചി ഉപയോഗിച്ച് അപായപ്പെടുത്താനും ശ്രമിച്ചു. മര്‍ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് അക്രമികൾക്കെതിരെ ഉയരുന്നത്. വീഡിയോ കാണാം:
https://youtu.be/x_eCW4Fysus