തൃശൂരില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം തര്‍ത്ത് മോഷണ ശ്രമം
തൃശൂര്‍: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം. തൃശൂര്‍ കൊണ്ടോഴി പാറേല്‍പ്പടിയിലെ എടിഎമ്മിലാണ് കവര്‍ച്ച ശ്രമം നടന്നത്. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയതോടെ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. മോഷ്ടാക്കള്‍ വന്നതെന്നു കരുതുന്ന കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ നമ്പര്‍ വെച്ചാണ് അന്വേഷണം നടക്കുന്നത്. എസ്ബിഐ യുടെ എടിഎമ്മായിരുന്നു തകര്‍ത്തത്.
എന്നാല്‍ പണം പോയിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പുലര്‍ച്ചെ രണ്ടരയോടെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ തകര്‍ക്കുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് എടിഎമ്മിന് സമീപം താമസിക്കുന്ന അയല്‍വാസി ഉണര്‍ന്ന് പുറത്തേക്ക് വന്നു. മോഷണ ശ്രമം ഇയാളുടെ ശ്രദ്ധയില്‍പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ മോഷ്ടാക്കള്‍ ഓടി കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമം നടത്തി. വേഗതയില്‍ ഓടിച്ച കാര്‍ ചെളിയില്‍ കുടങ്ങിയതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ കാര്‍ ഉപേക്ഷിച്ച് ഇറങ്ങിയോടി.
രണ്ടുപേര്‍ ചേര്‍ന്നാണ് ശ്രമം നടത്തിയത്. ഇവര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് ഒരു സില്‍വര്‍ ഇന്‍ഡിക്കാ കാറാണ്. ആദ്യം സംശയം ഉയര്‍ന്നത് അന്യസംസ്ഥാനക്കാരെ ആയിരുന്നെങ്കിലും കവര്‍ച്ചയ്ക്ക് പിന്നില്‍ മലയാളിള്‍ തന്നെയാണെന്നാണ് പോലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കാറിന്റെ നമ്പര്‍ ഉപയോഗിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.