കോഴിക്കോട്: നിതിന്‍ യാത്രയായ വിവരം അറിയാതെ ഭാര്യ ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇന്നലെ രാവിലെ നിതിന്റെ മരണവിവരമറിഞ്ഞ ബന്ധുക്കള്‍ കൊവിഡ് പരിശോധനയ്ക്കെന്ന പേരിലാണ് ആതിരയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. നിതിന്റെ മരണവിവരം ആതിരയെ എങ്ങനെ അറിയിക്കണമെന്ന് ഓര്‍ത്ത് വിഷമിക്കുകയാണ് ബന്ധുക്കള്‍. നിധിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
കൊവിഡ് കാലത്തെ പ്രതിസന്ധിയില്‍ വിദേശ നാടുകളില്‍ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ യുവതിയാണ് ആതിര. ദുബായില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോയി ചെയ്തിരുന്ന ഭര്‍ത്താവ് നിതിന്‍ ചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് ഉറക്കത്തില്‍ മരിച്ചത്.
കോണ്‍ഗ്രസ് പ്രവാസ സംഘടനയായ ഇന്‍കാസ് യൂത്ത് വിങ്ങിലെയും ബ്ലഡ് ഡോണേര്‍സ് കേരളയിലെയും സജീവ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്ത് വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ആറ് വര്‍ഷമായി ദുബായിലായിരുന്നു ഇദ്ദേഹം. ആതിരയുടെ നിയമപോരാട്ടം ഫലം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ആദ്യവിമാനത്തില്‍ ആതിരയ്ക്ക് പോവാനായത് വലിയ വാര്‍ത്തയായിരുന്നു. ആതിരയ്‌ക്കൊപ്പം നാട്ടിലേക്ക് വരാന്‍ നിതിനും ടിക്കറ്റ് ലഭിച്ചിരുന്നു. എന്നാല്‍ മറ്റൊരു അത്യാവശ്യക്കാരന് തന്റെ ടിക്കറ്റ് നിതില്‍ നല്‍കുകയായിരിന്നു.
ആതിര നാട്ടിലേക്ക് പോയ ശേഷം നിതില്‍ താമസസ്ഥലത്ത് ഒറ്റയ്ക്കായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഒപ്പം നിനേരത്തെ ഹൃദയ സംബന്ധമായി അസുഖത്തിന് നിതിന്‍ ചന്ദ്ര ചികിത്സ തേടിയിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.