ഞെട്ടലുകൊണ്ട് എണീക്കില്ല ; ദി പ്രീസ്റ്റ് തിയേറ്ററിൽ തന്നെ പോയി കാണണമെന്ന് നടി അശ്വതി
കോവിഡ് വ്യാപകമായതോടെ സിനിമാ മേഖല വൻ പ്രതിസന്ധിയിലാവുകയായിരുന്നു. പത്തുമാസത്തോളം അടഞ്ഞു കിട്ടുന്നതിന് ശേഷമാണ് തിയറ്ററിലേക്ക് സിനിമകൾ എത്തിത്തുടങ്ങിയത്. എങ്കിലും സൂപ്പർ താര ചിത്രത്തിനായി കാത്തിരുന്ന സിനിമാ പ്രേമികൾക്ക് നിരാശയായിരുന്നു ഫലം. എന്നാലിപ്പോൾ തിയേറ്ററുകളിൽ കാഴ്ചയുടെ ഉത്സവം നിറച്ച് സിനിമാ ലോകത്തെയും പ്രേക്ഷകരെയും ത്രില്ലടിപ്പിച്ച് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് റിലീസായിരിക്കുകയാണ്.
നിരവധി താരങ്ങളാണ് ഇതിനോടകം തന്നെ സിനിമയെ കുറിച്ചുള്ള അനുഭങ്ങൾ പങ്കുവച്ച് രംഗത്തുവന്നിരിക്കുന്നത്. ഇപ്പോഴിതാ ദി പ്രീസ്റ്റ് കണ്ടതിന്റെ ആവേശം മാറാതെ തന്നെ നടി അശ്വതി പങ്കുവച്ചിരിക്കുന്ന കുറിപ്പ് വൈറലായിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് താരം സിനിമ കണ്ടതിന്റെ അനുഭവം കുറിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ….,
നാളുകൾക്കു ശേഷം ഒരു സിനിമ തിയേറ്ററിൽ പോയി കണ്ടു..
എന്റെ ഓർമ ശെരിയാണെങ്കിൽ, അവസാനം കണ്ടത് ലൂസിഫർ ആണ്.രാത്രി 10:45നുള്ള ഷോയ്ക്കു പോകാമെന്നു പെട്ടന്ന് ആണ് തീരുമാനം എടുത്തത്..
കോവിഡ് പ്രോട്ടോകോൾസ് പാലിച്ചു കൊണ്ട് ആണ് സീറ്റിംഗ്സ് എല്ലാം..
ഒരു കൊലപാതക കേസ് അന്വേഷിച്ചുകൊണ്ട് തുടങ്ങുന്നു “The Priest”.. പിന്നെ നമ്മളെ ആ സിനിമ കൊണ്ടുപോകുന്ന വഴികൾ, ഇന്ട്രെസ്റ്റിങ് ആണ് ഓരോ സീൻസും..
സ്റ്റോറി ഒരൽപ്പം പ്രെഡിക്റ്റബിൾ ആണെന്ന് തോന്നുമെങ്കിലും ഗംഭീര മേക്കിങ് ആണെന്നും താരം പറയുന്നു.
അമേയ എന്ന കഥാപാത്രം ചെയ്ത ആ മോൾടെ പെർഫോമൻസ് അമ്പോ അതിഗംഭീരം, ചിരിച്ചുകൊണ്ട് കരയുന്ന ആ കുട്ടിയുടെ പെർഫോമൻസ് ഓഹ് superb .ഫാദർ കാർമൻ ബെൻഡിക്ട്(മമ്മൂട്ടി), സൂസൻ (മഞ്ജു വാര്യർ), ജെസ്സി (നിഖില)എല്ലാവരും ഗംഭീരമാക്കി. കയറുമ്പോൾ പോപ്‌കോൺ എല്ലാം വാങ്ങിച്ചിട്ടു കയറിക്കോളൂ കാരണം ഇന്റർവ്വലിന് പോയി വാങ്ങാമെന്നു വിചാരിച്ചാൽ നമ്മൾ ഞെട്ടലുകൊണ്ട് എണീക്കില്ല അതുകൊണ്ടാണ്.. തിയേറ്ററിൽ തന്നെ പോയി കാണണം.. എന്നാലേ ശെരിക്കും ആസ്വദിക്കാൻ കഴിയുകയുള്ളു.. കഥയെ കുറിച് ഞാൻ പറയാൻ തുടങ്ങിയാൽ മുഴോനും പറഞ്ഞുപോകും അതോണ്ട് ഞാൻ പറയുന്നില്ലന്നും ഒപ്പം The priest നിങ്ങളെ നിരാശരാക്കില്ലന്ന ഉറപ്പും താരം നൽകുന്നുണ്ട്.
താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി ശ്രദ്ധേയമായ കമ്മെന്റുകളും നിമിഷങ്ങൾക്കകം വന്നു.അതിൽ ഏറെ ശ്രദ്ധേയമായ കമ്മെന്റ് ഇങ്ങനെയാണ്…”ഇന്നലെ 12 മണിക്ക് അദ്യ ഷോ കണ്ട ആൾ ആണ് ഞാൻ…. ഫസ്റ്റ് ഹാഫ് സൂപ്പർ ഒരു രക്ഷയും ഇല്ല…പേടിപ്പെടുത്തുന്ന ബിജിഎം ഇക്കയുടെ ഇടക്കുള്ള കൌണ്ടർ കോമഡി…. ഒരു ഇംഗ്ലീഷ് ഹൊറർ മൂവി ലെവൽ മേക്കിങ്….ലാസ്റ്റ് ക്ലൈമാക്സ് കുറച്ച് ലാഗ് അനുഭവപെട്ടു കുറച്ച് സാഡ് ആക്കി…. എങ്കിലും നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള ഒരു മേക്കിങ് ആയതിനാൽ കയ്യടിക്കാം പക്ഷെ മുടക്കുന്ന കാശ് മുതൽ ആണ്…. ദി പ്രീസ്റ്റ് തീയറ്റർ എക്സ്പീരിയൻസ് കിടു കിടു .”.ഇതോടൊപ്പം ഒരാളുടെയും ഫാൻ അല്ലന്നും നല്ല സിനിമ ആരുടെ ആയാലും കാണുമെന്നും പറഞ്ഞാണ് കമ്മെന്റ് അവസാനിപ്പിച്ചിരിക്കുന്നത്.