‘നിങ്ങളുടെ സ്നേഹവും അധ്വാനവും കൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്’; ആരാധകന്റെ വിവാഹത്തിന് സര്‍പ്രൈസായെത്തി ആസിഫ് അലി
ആലപ്പുഴ: ആരാധകരുടെ വിവാഹത്തിന് സര്‍പ്രൈസായിയെത്തുന്ന താരങ്ങള്‍ ചുരുക്കമാണ്. തന്റെ ആരാധകന്റെ വിവാഹത്തിന് എത്തിയ നടന്‍ ആസിഫ് അലിയും ഭാര്യ സമയുമാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്. ഭാര്യ സമയുമൊത്താണ് ആസിഫ്, ആരാധകനായ സാന്‍ കുര്യന്റെ വിവാഹത്തിന് ആലപ്പുഴയിലെത്തിയത്. സാനുമായി പന്ത്രണ്ട് വര്‍ഷത്തെ പരിചയമുണ്ട് ആസിഫലിക്ക്. വിവാഹ വേദിയില്‍ സാനുമായുള്ള നീണ്ട സൗഹൃദത്തെ കുറിച്ചും, ആദ്യമായി പരിചയപ്പെട്ടതിനെ കുറിച്ചും സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്.
ആസിഫലിയുടെ വിവാഹത്തില്‍ സാനും കൂട്ടുകാരും പങ്കെടുത്തതിന്റെ ചിത്രവും ഇതോടൊപ്പം ശ്രദ്ധ നേടുന്നു. സാനെ പോലുള്ളവരുടെ പിന്തുണയും സ്നേഹവും അധ്വാനവും കൊണ്ടാണ് താന്‍ ഇവിടെ വരെ എത്തിയതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. സാനോട് മാത്രമല്ല, ചടങ്ങിലെത്തിയവരോടെല്ലാം സ്നേഹം പങ്കുവച്ചാണ് താരം മടങ്ങിയത്.
സ്വന്തം കല്യാണത്തിന് ഫാന്‍സിനെ ക്ഷണിക്കുകയും ഫാന്‍സിന്റെ കല്യാണത്തിന് തിരക്ക് മാറ്റിവച്ച് എത്തുകയും ചെയ്യുന്നയാളാണ് ആസിഫെന്ന് ആരാധകര്‍ സ്നേഹപൂര്‍വം കുറിച്ചു. ആസിഫില്‍ സ്നേഹമുള്ളൊരു മനുഷ്യന്‍ കൂടിയുണ്ടെന്നതിന്റെ തെളിവാണിതെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഇവരുടെയൊക്കെ പിന്തുണയും സ്നേഹവും അധ്വാനവും കൊണ്ടാണ് താനിവിടെ വരെ എത്തിനില്‍ക്കുന്നതെന്നാണ് ആസിഫ് അലി വിവാഹവേദിയില്‍ പറഞ്ഞത്. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത എല്ലാവരോടും സ്നേഹം പങ്കുവച്ചും സമയം ചിലവഴിച്ചുമാണ് ആസിഫും ഭാര്യയും മടങ്ങിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആസിഫ് അലിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി.