പാലാ ഉപതെരഞ്ഞെടുപ്പില്‍ ഏഷ്യാനെറ്റ് ന്യൂസ് എക്സിറ്റ് പോള്‍ സര്‍വ്വേയെ പരിഹസിച്ച എസ്.എന്‍.ഡി.പി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനെ തിരിച്ച് ട്രോളി ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ പി.ജി സുരേഷ് കുമാര്‍. അരൂരില്‍ വെള്ളാപ്പള്ളി നടേശന്‍ പിന്തുണച്ച എല്‍.ഡി.എഫിന് പരാജയം നേരിട്ടതിനെ കുറിച്ച് മെഴുകിയില്ലല്ലോ എന്ന് ആരും തിരിച്ചു ചോദിക്കില്ലല്ലോ എന്നായിരുന്നു അവതാരകന്റെ പ്രതികരണം.
കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനോടായിരുന്നു സുരേഷിന്റെ പ്രതികരണം. അടവുനയം അരൂരില്‍ മെഴുകിപോയെന്നും സുരേഷ് പറഞ്ഞു. പാലാ തോല്‍വിയില്‍ ചാനലിനെ പരിഹസിച്ച വെള്ളാപ്പള്ളിയെ അരൂര്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ തിരിച്ചു ട്രോളുകയായിരുന്നു.
2000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാനിമോളിന്റെ വിജയം. ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റാണ് ഷാനിമോള്‍ പിടിച്ചെടുത്തത്. കെ.ആര്‍ ഗൗരിയമ്മയില്‍ നിന്ന് ആരിഫ് പിടിച്ചെടുത്ത മണ്ഡലം ഷാനിമോള്‍ ഉസ്മാനിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തിരിക്കുകയാണ്. അരൂരിലെ വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു ഘട്ടത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മുന്നോട്ട് വരാന്‍ സാധിച്ചിരുന്നില്ല. എല്‍.ഡി.എഫിന് മേല്‍ക്കൈ ഉള്ള പ്രദേശങ്ങളിലും ഷാനിമോളാണ് നേരിയ ലീഡ് നിലനിര്‍ത്തിയത്. തുടക്കം മുതല്‍ തന്നെ ഷാനിമോള്‍ ഉസ്മാന് അരൂരില്‍ വോട്ടുനിലയില്‍ ലീഡ് ഉണ്ടായിരുന്നു. എന്നാല്‍ വ്യക്തമായ ലീഡ് പറയാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ ഫോട്ടോഫിനിഷിങ്ങിലേക്ക് അടക്കം അരൂര്‍ നീങ്ങിയിരുന്നു.