Entertainment
ആഷിഖ് അബുവിന്റെ അടുത്ത ചിത്രം അയ്യന്‍കാളിയല്ല; അത് സൗബിന്‍ ഷാഹിര്‍ ചിത്രം
ആഷിഖ് അബു ചിത്രം വൈറസ് തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അടുത്ത കേരളീയ നവോത്ഥാന നായകന്‍ അയ്യങ്കാളിയെ കുറിച്ചുള്ള ചിത്രം താന്‍ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് ആഷിഖ് അബു അടുത്തിടെ പറഞ്ഞിരുന്നു. അയ്യന്‍കാളി ആയിരിക്കുമോ അടുത്ത ചിത്രമെന്ന ആകാംക്ഷ നിലനില്‍ക്കുകയാണ്.
എന്നാല്‍ സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള ചിത്രമാണ് ആഷിഖ് അബു അടുത്തതായി സംവിധാനം ചെയ്യുന്നതെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ലളിതമായതും തമാശ നിറഞ്ഞതുമായ ഒരു ചിത്രമായിരിക്കും അതെന്ന് ആഷിഖ് അബു ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നേരത്തെ തന്നെ സൗബിന്‍ ഷാഹിര്‍ ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News