ആശ ശരത് ഖേദം പ്രകടിപ്പിച്ചു, ഭർത്താവിനെ കാണാനില്ലെന്ന വിവാദ വീഡിയോ പോസ്റ്റിലാണ് ഖേദ പ്രകടനം
കൊച്ചി: വിവാദങ്ങൾ ങ്ങൾക്കൊടുവിൽ ഭർത്താവിനെ കാണാനില്ലെന്ന വീഡിയോ പോസ്റ്റ് ചെയ്തതിൽ ഖേദമറിയിച്ച് നടി ആശാ ശരത്.നടിയുടെ വാക്കുകൾ ഇങ്ങനെ
എവിടെ സിനിമയുടെ ഫേസ് ബുക്ക് പേജിലാണ് വീഡിയോവന്നത്. ഉദ്ദേശ്യം വ്യക്തമായിരുന്നു. ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടത്. ഭർത്താവിനെ കാണാതായതിനെക്കുറിച്ച് പറയുമ്പോൾ സക്കറിയ എന്ന പേര് എടുത്തു പറയുന്നുമുണ്ട്. സംവിധായകനും സിനിമയിലെ അണിയറപ്രവര്‍ത്തകരുമെല്ലാം കൂട്ടായി എടുത്ത തീരുമാനമാണത്. പ്രൊമോഷണൽ വിഡിയോ ആണെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുമുണ്ട്. ചിലര്‍ക്കെങ്കിലും മറിച്ചുള്ള ആശങ്കകളുണ്ടായത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതില്‍ വിഷമമുണ്ട്. ഖേദം പ്രകടിപ്പിയ്ക്കുന്നു.
നേരത്തെ ആശയുടെ വീഡിയോയ്ക്കെതിരെ വയനാട് സ്വദേശി ഇടുക്കി ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് വീഡിയോ പോസ്റ്റ് ചെയ്തതിൽ ആശ ഖേദം പ്രകടിപ്പിച്ചിരിയ്ക്കുന്നത്.