KeralaNews

‘പിണറായി വിജയനെ എന്തെങ്കിലും ചെയ്താല്‍ സിപിഎം ഗുണ്ടകള്‍ കേരളം കത്തിക്കും’; പരിഹാസവുമായി എം.എം ലോറന്‍സിന്റെ മകള്‍

ക്ലിഫ് ഹൗസിന്റെ മതില്‍ വന്‍മതിലാക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹാസിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ ആശാലോറന്‍സ്. ക്ലിഫ് ഹൗസിന് സുരക്ഷ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ആശാ ലോറന്‍സ് രംഗത്ത് എത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ മതിലിന് പൊക്കം കൂട്ടുന്നതും അതിന് മുകളില്‍ മുള്ളുവേലി കെട്ടുന്നതും മരച്ചില്ലകള്‍ പോലും മുറിക്കുന്നതുമെല്ലാം എന്തിനെന്ന് ആശാ ലോറന്‍സ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ആശാ ലോറന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍
താങ്കള്‍ എന്താ ഇങ്ങിനെ? കേരളം മുഴുവനും(CPM കാരില്‍ ചിലരെങ്കിലും) താങ്കളുടെ രീതിയെ എതിര്‍ക്കുമ്‌ബോഴും, പരസ്യമായും രഹസ്യമായും വിമര്‍ശിക്കുമ്‌ബോഴും ഞാന്‍ മക്കളോട് കൂട്ട്കാരോട് പറയും ഈ രീതിയില്ലെങ്കില്‍ പിണറായി വിജയന്‍ ഇല്ലാന്ന്
ഒന്ന് ആലോചിച്ചു നോക്ക് താങ്കള്‍ ഉമ്മന്‍ ചാണ്ടിയെ പോലെ ആള്‍ക്കൂട്ടത്തില്‍ സ്‌നേഹത്തോടെ വിനയത്തോടെ നില്‍ക്കുന്നത്, എനിയ്ക്ക് സങ്കല്‍പ്പിച്ചിട്ട് പോലും ശ്വാസം മുട്ടുന്നു
ഉമ്മന്‍ ചാണ്ടി എന്ന ജനനേതാവ് താങ്കളെ പോലെ കര്‍ക്കശകാരനാവുന്നത് ഓര്‍ക്കാന്‍ പോലും സാധിക്കില്ല!
താങ്കള്‍ ആരെയാണ് ഭയപെടുന്നത്?
എന്തിനെ ആണ് ഭയപ്പെടുന്നത്?
എന്തിനാണ് ഭയപ്പെടുന്നത്?
താങ്കളെ ആരും ഒന്നും ചെയ്യില്ലല്ലോ
അതിനുള്ള ധൈര്യം ആര്‍ക്കുണ്ട് കേരളത്തില്‍?
പാവം ജനങ്ങള്‍ക്കില്ല
പ്രതിപക്ഷത്തിനില്ല
CPIകാര്‍ക്ക് ഒട്ടുമേ ഇല്ല
CPM പണ്ടത്തെ പാര്‍ട്ടിയുമല്ല
അവിടെയും മൗനിബാവമാരാണ് ഉള്ളത് എന്ന് ആര്‍ക്കാ അറിയാത്തത്? ആരും താങ്കളെ എതിര്‍ക്കിലല്ലോ അത്ര ശക്തനല്ലേ?
താങ്കളുടെ പ്രസംഗശൈലി എത്ര നല്ലതാണ് ഓരോ വാക്കും കൃത്യമായി അടുക്കി വെച്ചുള്ള സംസാരം ഒരു class ല്‍ ഇരിക്കുന്ന പോലെ ശ്രദ്ധിക്കുമല്ലോ?
താങ്കളെ നേരില്‍ വന്ന് കണ്ടപ്പോള്‍ തന്ന കത്ത് മുഴുവനും വായിച്ച് നോക്കി സ്വന്തമായി പിന്‍ എടുത്ത് പിന്‍ ചെയത് വച്ചത് ഞാന്‍ അതഭുതത്തോടെയാണ് നോക്കിയിരുന്നത്.
താങ്കളുടെ തെളിഞ്ഞ ചിരിയും മാഞ്ഞിട്ടില്ല.
2005-ല്‍ വന്ന് കണ്ടപ്പോള്‍ കര്‍ക്കശകാരനായ കമ്മ്യൂണിസ്റ്റ്കാരനെ ആണ് കണ്ടത്! അതിശയം തോന്നിയില്ല അന്ന് പാര്‍ട്ടി സെക്രട്ടറി ആയിരുന്നു
പക്ഷേ മുഖ്യമന്ത്രി ആയ പിണറായി വിജയന്റെ തെളിഞ്ഞ ചിരി ശരിയ്ക്കും അതിശയിപ്പിച്ചു
അത് പോലാണല്ലോ വാര്‍ത്തകളില്‍ നിന്ന് അറിഞിരുന്നത്.
താങ്കള്‍ കോഴിക്കോട് Press Club സന്ദര്‍ശിച്ചപ്പോള്‍ നട്ടുച്ചയ്ക്ക് മണിക്കുറുകള്‍ ആണ് നടുറോഡില്‍പെട്ടത് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്ര ആയിരുന്നു എന്റേത്.
കമ്മീഷണര്‍ ഓഫിസിന്റെ മുന്നില്‍ പെട്ടു. ട്രെയിന്‍ വിട്ട് പോകുമോന്ന് ഭയം
സാമ്ബത്തികനഷ്ടം സമയനഷ്ടം
വെയിലിന്റെ ചൂട് അസഹനീയം
കമ്മീഷണറെ വിളിച്ച് വഴക്കുണ്ടാക്കി പരാതി പറഞ്ഞു.
അന്ന് താങ്കളോട് ദേഷ്യം തോന്നി
എന്റെ ജോലി പോയിട്ടും താങ്കളോട് ദേഷ്യം തോന്നിയില്ല
പരിഭവം ഉണ്ടെങ്കിലും.
പക്ഷേ വഴിമുടക്കികളെ അതാരായാലും എനിയ്ക്ക് ഇഷ്ടമല്ല
ലോകത്ത് ആര്‍ക്കും ഇഷ്ടപെടാനും സാധിക്കില്ല.
താങ്കള്‍ക്ക് മനസിലാവില്ല
എ.സി കാറില്‍ യാതൊരു തടസവും കൂടാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സുരക്ഷിതനായി മുന്നോട്ട് പോകുമ്‌ബോള്‍ ഞങ്ങളെ പോലുള്ളവരെ മറക്കുന്നു.
മുഖ്യമന്ത്രി എല്ലാവര്‍ക്കും മീതെ ആണ്.
സമ്മതിച്ചു.
പക്ഷേ ഞങ്ങള്‍ക്കും മുന്നോട്ട് പോകണ്ടേ?
ഇത് എഴുതാന്‍ കാരണം പുതിയ വാര്‍ത്തയാണ് കേട്ടോ.
ക്ലിഫ് ഹൗസിന്റെ മതിലിന് ഉയരം കൂട്ടുന്നു അതുക്കും മേലെ
മുള്ള് വേലി വരുന്നു
ഗേറ്റ് മാറ്റുന്നു പുറത്ത് നിന്ന് ക്ലിഫ് ഹൗസ് ആര്‍ക്കും കാണാന്‍ സാധിക്കില്ല
മരചില്ലകള്‍ മുറിക്കുന്നു മരം മുറിയുമോ?
ക്ലിഫ് ഹൗസില്‍ എത്രയോ പേര്‍ മുഖ്യമന്ത്രിമാരായി കുടുംബ സമേതം ജീവിച്ചു.
എന്റെ ചെറിയ അറിവില്‍ ജനരോഷം നേരിട്ട മുഖ്യമന്തി
ശ്രീ കെ കരുണാകരനായിരിന്നു
അതും CPM ല്‍ നിന്നും
CPMLല്‍ നിന്നും.
എന്നിട്ടും ഈ കോലാഹലം ഒന്നും ഉണ്ടായിലല്ലോ.
അദ്ദേഹത്തിന്റെ സ്പീഡായിരുന്നു ചിലര്‍ക്ക് ബുദ്ധിമുട്ട്.
താങ്കള്‍ക്ക് തൊട്ട് മുന്‍പുണ്ടായിരുന്ന മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കിടയിലായിരുന്നു.
എത്ര തവണ അവിടെ( CLIFF HOUSE) വന്ന് കണ്ടിരിക്കുന്നു ആരുടെയും കാല് പിടിക്കണ്ട ശുപാര്‍ശ കത്ത് വേണ്ട ഫോണ്‍ കോള്‍ വേണ്ട
നേരിട്ട് വരിക പൊലീസ്‌കാരുടെ ചോദ്യത്തിന് മറുപടി ചെക്കിംഗ് പിന്നെ സ്വന്തം പോലാണ് എല്ലാവരും കയറി ചെല്ലുന്നത്.
ഇരിപ്പടം ഒഴിവുണ്ടെങ്കില്‍ ഇരിക്കാം
ദാഹിച്ചാല്‍ വെള്ളം കുടിക്കാം ഫോണ്‍ ഉപയോഗിക്കാം സംസാരിക്കാം അവിടെ ഉള്ള പേപ്പറുകള്‍ വായിക്കാം
മുറ്റത്ത് നില്‍ക്കാം പൂക്കള്‍ കാണാം , അന്നവിടെ ഉണ്ടായിരുന്ന അരയന്നങ്ങള്‍ക്ക് ഇത്തിരി ഗമയുണ്ടായിരുന്നു
ഞങ്ങള്‍ CM ന്റെ സ്വന്തകാരാന്ന്!
പൊലിസ്‌കാരെല്ലാം ചിരികളി ആയി സമയം കളയുക ആയിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ ജീവനെടുക്കാന്‍ CPM കാര്‍ കല്ലെറിഞിട്ടും അദ്ദേഹം മാറിയില്ല
ഒന്നും മാറ്റിയില്ല.
താങ്കള്‍ എന്തിനാണ് Cliff House കാഴ്ച്ച മറയ്ക്കുന്നത്.
ഞങ്ങള്‍ അവിടെ നടക്കാന്‍ വരുമായിരുന്നു
മഞ്ചാടി പെറുക്കുമായിരിന്നു.
കലപില സംസാരിക്കുന്ന കിളികളോട്’ നിങ്ങള്‍ എത്ര ഭാഗ്യവാന്‍മാരാണ് മുഖ്യമന്ത്രിയുടെ അയല്‍കാരായി safe ആയി താമസിക്കാമല്ലോ എന്ന് പറയുമായിരുന്നു
അടുത്തുള്ള പെട്ടികടയില്‍ നിന്ന് സര്‍ബത്ത് കപ്പലണ്ടിമിഠായി മേടിക്കുമായിരുന്നു.
തിരിച്ച് വരുമ്‌ബോള്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ പോയിട്ട് വരുക എന്നല്ല തോന്നാറ്
അമ്മ വീട്ടില്‍ പോയതായിട്ടായിരുന്നു.
2016 മെയ് 25 ന് ശേഷം1-2 പ്രാവശ്യം വന്നു.
അന്നേ മനസിലായി ജനങള്‍ക്കവിടെ സ്ഥാനമില്ലാന്ന്.
ഇന്ന് വായിക്കുന്നു മരചില്ലകള്‍ വെട്ടുമെന്ന്! അപ്പോ ആ കിളികളും മക്കളും
അണ്ണാന്‍മാരും കൂട്ട്കാരുമെല്ലാം??
എന്തിനാണ് വെട്ടിനിരത്തുന്നത് എല്ലാം?
അത് CPM ഓഫിസലല്ലോ.
എല്ലാവര്‍ക്കും ജീവിക്കണ്ടേ.?
താങ്കളെ ആരും ഒന്നും ചെയ്യിലല്ലോ.
DYFI CPM ഗുണ്ടകള്‍ ഉണ്ടല്ലോ കേരളം കത്തിയ്ക്കാന്‍?
കേവലം 6 മാസങ്ങള്‍ മാത്രം കൂടിയല്ലേ ഭരണമുള്ളു.
താങ്കളില്‍ എല്ലാവര്‍ക്കും പ്രതീക്ഷ ആയിരുന്നു
അമിത പ്രതീക്ഷ ആയി പോയി എന്ന് മാത്രം.
താങ്കള്‍ മാത്രം സുരക്ഷിതനായി
താങ്കളുടെ കുടുംബവും
ബാക്കി ആരും സുരക്ഷിതരായില്ല.
‘എനിയ്ക്ക് ശേഷം പ്രളയം’ എന്ന് സ്വയം കരുതിയവരെല്ലാം ഇന്നെവിടെ?
ഇത്തരകാരെ കുറിച്ച് ബൈബിളില്‍ പറഞ്ഞിട്ടുണ്ട്.
Communist Manifesto യില്‍ ഉണ്ടോന്ന് എനിക്കറിഞ്ഞൂട.
ഞാനത് വായിച്ചിട്ടില്ല.
ഇനിയൊട്ട് വായിക്കത്തുമില്ല.
ദയവായി അവിടത്തെ മരങ്ങള്‍ മുറിക്കരുത് ചില്ലപോലും മുറിക്കരുത്.
കോട്ടമതില്‍ കെട്ടരുത്
കാഴ്ച്ച മറയ്ക്കരുത്
വഴി അടക്കരുത്
പാവം ജീവജാലങ്ങളും
മനുഷ്യരും ജീവിച്ചോട്ടെ
കോഴികോട് താങ്കള്‍ കാര്യം നട്ടുച്ചക്ക് പൊരി വെയിലത്ത് നടു റോഡില്‍ പെട്ട് പോയവര്‍ താങ്കളെ ശപിക്കുന്നത് കേട്ടത് മറന്നിട്ടില്ല.
താങ്കള്‍ക്ക് ഒന്നും സംഭവിക്കില്ല.
കേരള ജനത പിണറായി വിജയന്‍ എന്ന ഉരുക്ക് മനുഷ്യനെ കര്‍ക്കശകാരനായ മുഖ്യമന്തിയെ
ഉറച്ച കമ്മ്യൂണിസറ്റിനെ ഒന്നും ചെയ്യില്ല.
എനിയ്ക്ക് തോന്നുന്നത് താങ്കളുടെ തന്നെ പാര്‍ട്ടി ആയ CPM ലെ താങ്കളുടെ ശത്രുക്കള്‍ ആണ് താങ്കളെ തെറ്റിധരിപ്പിച്ച് ജനങ്ങളില്‍ നിന്നും അകറ്റുന്നത്.
താങ്കള്‍ മുന്‍ മുഖ്യമന്ത്രി ആയി കഴിഞ്ഞാലും സുരക്ഷിതനായിരിക്കുമല്ലോ?
അവിടത്തെ മഞ്ചാടി മരം ഉണ്ടോ ഇപ്പോഴും?
മഞ്ചാടി പെറുക്കാന്‍ വരാത്തത് ഭയന്നിട്ടാണ് കേട്ടോ.
അവിടത്തെ മരങ്ങളിലെ അമ്മ കിളികളുടെയും മക്കളുടെയും ജീവിതം എങ്കിലും കാക്കണമെന്ന് അപേക്ഷിക്കുന്നു
എന്ന് സ്‌നേഹ ബഹുമാനത്തോടെ
ആശ ലോറന്‍സ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker