സോഷ്യല്‍ മീഡിയയില്‍ നിന്നൊരു ബ്രേക്ക് എടുക്കുന്നുവെന്ന് ആര്യ; കാരണം തേടി ആരാധകര്‍
മലയാളി പ്രേക്ഷകരുടെ പ്രിയ നടിയും അവതാരകയുമാണ് ആര്യ. ബഡായ് ബംഗ്ലാവ് എന്ന ഹാസ്യപരമ്പരയിലൂടെയാണ് ആര്യ പ്രേക്ഷ ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീട് ബിഗ് ബോസ് സീസണ്‍ 2 ല്‍ എത്തിയതോടെ നടി പ്രേക്ഷകരുടെ ഇടയില്‍ തന്റേതായ സ്ഥാനവും നേടി. ബിഗ് ബോസ് സീസണ്‍ 2 ലെ മികച്ച മത്സരാര്‍ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു ആര്യ. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം.
‘സോഷ്യല്‍ മീഡിയയില്‍ നിന്നു ഒരു ബ്രേക്ക് എടുക്കുന്നു. കുറച്ച് സമയം കഴിയുമ്പോള്‍ തന്നെ തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കാം. എല്ലാവരും സുരക്ഷിതരായിരിക്കൂ എന്ന മുന്നറിയിപ്പ് കൂടി നല്‍കി കൊണ്ടാണ് ആര്യ ഇക്കാര്യം പറഞ്ഞത്. അതേസമയം, എന്തിനാണ് ആര്യ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന ചോദ്യവുമായിട്ടാണ് ആരാധകരെത്തിയത്.
മകള്‍ റോയയ്ക്ക് ഒപ്പമുള്ളതും ബിസിനസും മറ്റ് കാര്യങ്ങളുമൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി ആര്യ പങ്കുവെക്കാറുണ്ട്. അത്രയധികം സജീവമായിരിക്കാറുള്ള മീഡിയത്തില്‍ നിന്നും മാറി നില്‍ക്കുന്നതിന്റെ ശക്തമായ കാരണമാണ് ഏവരും അന്വേഷിക്കുന്നത്.