കൊച്ചി:തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ സൈറയുമായി യുക്രൈനിലെ യുദ്ധമുഖത്ത് നിന്ന് മെഡിയ്ക്കല്‍ വിദ്യാര്‍ത്ഥിനി ആര്യ നാട്ടിലെത്തി. കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരിച്ചത്.
യുക്രൈനിലെ യുദ്ധത്തിന് ആര്യയുടെ നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിയ്ക്കാനായില്ല. യുദ്ധ ഭൂമിയില്‍ നിന്ന് പ്രതിസന്ധികളെ അതിജീവിച്ച് സൈറയുമായി ആര്യ ഒടുവില്‍ നാട്ടിലെത്തി.
ആര്യയ്ക്ക് എല്ലാ പിന്തുണയുമായി അച്ചനും അമ്മയും ഒപ്പമുണ്ട്
യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ആര്യയ്ക്ക് സൈറയെ കൊണ്ടുവരുന്നതിന് എയര്‍ ഏഷ്യ വിമാന കമ്പനി അനുമതി നല്‍കിയിരുന്നില്ല. ഇതിനെത്തുടര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് നെടുമ്പാശ്ശേരിയിലെത്തിയത്. സൈറയുടെ യാത്രാ ചെലവ് സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. യുദ്ധഭൂമിയില്‍ നിന്ന് വളര്‍ത്തുനായയെ ഒപ്പം കൂട്ടിയുള്ള ആര്യയുടെ യാത്രയെ നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്.
ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ് ആര്യ. കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ വിദ്യാർഥിനിയാണ് ആര്യ ആൽഡ്രിൻ. യുദ്ധ ഭൂമിയിൽ തന്റെ നായക്കുട്ടിയെ ഉപേക്ഷിക്കാൻ ആര്യ തയ്യാറായിരുന്നില്ല. ഫെബ്രുവരി 27 – ന് ആര്യ നാട്ടിലേക്ക് തിരിച്ചിരുന്നു. ഒപ്പം തന്റെ വളർത്തുനായ സേറയെയും ഒപ്പം കൂട്ടി. കീവിൽ നിന്നും യാത്ര തുടങ്ങി. റൊമാനിയയിലേക്കാണ് യാ ആദ്യഘട്ട യാത്ര. യാത്രയ്ക്ക് പുറപ്പെട്ടപ്പോൾ ആര്യയുടെ മടിയിൽ സേറയും ഉണ്ടായിരുന്നു.
ആര്യ ജീവനുതുല്യം സ്നേഹിക്കുന്ന നായക്കുട്ടിയെ യുദ്ധത്തിന് വിട്ടു കൊടുക്കാൻ ആര്യ തയ്യാറായില്ല. അതിർത്തി കടന്ന് 12 മണിക്കൂർ ശേഷമാണ് യാത്ര അവസാനിച്ചത്. ആര്യയും സുഹൃത്തുക്കളും നായ സേറയ്ക്ക് ഒപ്പമുണ്ടായിരുന്നു. അതേസമയം, അതിർത്തി കടക്കുന്നതിലേക്കായി ആര്യയ്ക്ക് പട്ടാളക്കാരിൽ നിന്നും അനുവാദം കിട്ടിയിരുന്നില്ല.
എന്നാൽ, കുറച്ചു നേരത്തെ പ്രതിസന്ധിക്ക് ശേഷം സേറയെ ആര്യയ്ക്കൊപ്പം പട്ടാളം പോകാൻ അനുവദിച്ചു. ആര്യയ്ക്കൊപ്പം സേറയെയും ഇന്ത്യയിലെ എത്താൻ അനുവദിച്ചത് മഹേഷ് എന്ന സൈനികനാണ്. വെറും അഞ്ചു മാസം മാത്രമാണ് ആര്യയുടെ വളർത്തു നായ സേറയുടെ പ്രായം.