Home-bannerNationalNewsRECENT POSTS
അരുണ്‍ ജെയ്റ്റിലുടെ ആരോഗ്യനില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നില്ല
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അരുണ്‍ ജെയ്റ്റ്ലി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. രുന്നുകളോട്പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ തുടങ്ങിയവര്‍ ഡല്‍ഹി എയിംസില്‍ എത്തി ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചു.
ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഈ മാസം 9-ാം തീയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് വര്‍ഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലാണ്. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാല്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലടക്കം അരുണ്‍ ജെയ്റ്റ്ലി മത്സരിച്ചിരുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News