Entertainment
‘വീട്ടിലിരുന്നു ആണ് കണ്ടതെങ്കിലും അപര്‍ണയെ കണ്ട നിമിഷം കൈയടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല’; അരുണ്‍ ഗോപി
സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററുകളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘സൂരറൈ പോട്രു’. ചിത്രത്തില്‍ ഉര്‍വശിയുടെ അഭിനയവും അപര്‍ണ ബാലമുരളിയുടെ നായികാവേഷവും മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോളിതാ അപര്‍ണയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി.
‘വീട്ടിലിരുന്നു ആണ് കണ്ടതെങ്കിലും അപര്‍ണയെ കണ്ട നിമിഷം കൈയടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല… മനസ്സു നിറഞ്ഞ സന്തോഷം അതിലേറെ അഭിമാനം” എന്നാണ് സംവിധായകന്‍ കുറിച്ചിരിക്കുന്നത്. ബോംബി എന്ന കഥാപാത്രമായാണ് അപര്‍ണ വേഷമിട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News