- Advertisement -
കോട്ടയം: ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യവര്‍ഷം നടത്തിയ യുവാവ് അറസ്റ്റില്‍. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആര്‍.മഹേഷ് പൈ (30) ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ വിദേശപര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു താഴെയാണ് മോശമായ ഭാഷയില്‍ ഇയാള്‍ പ്രതികരിച്ചത്.
പ്രതികരണം വിവാദം ആയതോടെ പിന്‍വലിച്ചെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം ഉയരുകയും വീണ്ടും വിവാദമാവുകയും ആയിരിന്നു.
തുടര്‍ന്ന് സിപിഎം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടി. പി. അജികുമാര്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News