FootballNewsSports

രണ്ട് ഗോളിന് പിന്നിൽ,അവസാന സെക്കന്റുകളിൽ മരണക്കളി , സമനില പിടിച്ചുവാങ്ങി അർജന്റീന

പാരിസ്: പാരിസ് ഒളിമ്പിക്സ് ഫുട്ബോളിൽ മൊറോക്കെതിരെ സമനില വഴങ്ങി ലോകചാമ്പ്യന്മാരായ അർജന്റീന. രണ്ട് ​ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്. 17 മിനിറ്റ് നീണ്ട ഇൻജുറി സമയത്തിന്റെ അവസാന സെക്കൻഡിലാണ് അർജന്റീന സമനില ​ഗോൾ നേടിയത്. 

ഹാവിയർ മഷരാനോ പരിശീലിപ്പിക്കുന്ന യുവനിര, ജൂലിയൻ അൽവാരസും നിക്കോളാസ്  ഓട്ടോമണ്ടിയുടെയും നേതൃത്വത്തിലാണ് അർജന്റീന എത്തിയത്. കോപ്പ അമേരിക്ക നേടിയ ആരവത്തിലെത്തിയ അർജന്റീനയെ വിറപ്പിച്ച് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ആദ്യ ​ഗോൾ നേടി.

ഒന്നാം പകുതിയുടെ ഇൻജുറി ടൈമിൽ സൂഫിയാൻ റഹിമി ആദ്യ ​ഗോൾ നേടി. രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റ് പിന്നിട്ടപ്പോൾ റഹിമി രണ്ടാം ​ഗോളും നേടി അർജന്റീനയെ ഞെട്ടിച്ചു. 68-ാം മിനിറ്റിൽ ജ്യൂലിയാനോ സിമിയോണി അർജന്റീനയെ കരകയറ്റി.

മത്സരം മൊറോക്കോ വിജയിക്കുമെന്ന ഘട്ടത്തിൽ അവസാന സെക്കൻഡുകളിൽ  ക്രിസ്റ്റ്യൻ മെദീന (90+16) ലക്ഷ്യം കണ്ടതോടെ അർജന്റീന സമനില നേടി. മറ്റൊരു മത്സരത്തിൽ യൂറോ ചാമ്പ്യന്മാരായ സ്പെയിൻ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തോൽപ്പിച്ചു. മാർക് പ്യൂബിൽ, സെർജിയോ ഗോമസ് എന്നിവരാണ് സ്പെയിനിനായി ലക്ഷ്യം കണ്ടത്. ഉസ്ബെസ്ക്കിസ്ഥാന്റെ ആശ്വാസ ഗോൾ എൽദോർ ഷൊമുറുദോവ് നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker