FootballNewsSports

അർജന്റീനയുടെ ജേഴ്സിയിൽ 100 ഗോളുകൾ പൂർത്തിയാക്കി ഇതിഹാസതാരം ലിയോണൽ മെസി; സൗഹൃദമത്സരത്തില്‍ കുറസാവോയ്‌ക്കെതിരെ ഹാട്രിക്ക്‌

ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ 100 ഗോളുകള്‍ പൂര്‍ത്തിയാക്കി ഇതിഹാസതാരം ലിയോണല്‍ മെസി. കുറസാവോയ്‌ക്കെതിരെ മത്സരത്തില്‍ ഹാട്രിക് നേടികൊണ്ടാണ് മെസി നേട്ടമാഘോഷിച്ചത്. മത്സരം തുടങ്ങി 37 മിനിറ്റുകള്‍ക്കിടെ മെസി ഹാട്രിക് നേടി. നിക്കോളാസ് ഗോണ്‍സാലസ്, എന്‍സോ ഫെര്‍ണാണ്ടസ്, എയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ മോന്റീല്‍ എന്നിവരാണ് മറ്റുഗോളുകള്‍ നേടിയത്. ആദ്യപാതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്.

20-ാം മിനിറ്റിലായിരുന്നു മെസി 100 ഗോള്‍ പൂര്‍ത്തിയാക്കിയ ചരിത്രനിമിഷം. മധ്യനിരതാം ലൊ സെല്‍സോയില്‍ പാസ് സ്വീകരിച്ച മെസി, രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ വലങ്കാലുകൊണ്ട് തൊടുത്ത ഷോട്ട് ഗോള്‍വര കടന്നു. ലാറ്റിനമേരിക്കയില്‍ ആദ്യമായിട്ടാണ് ഒരു താരം രാജ്യത്തിന് വേണ്ടി 100 ഗോള്‍ പൂര്‍ത്തിയാക്കുന്നത്. വീഡിയോ കാണാം.

മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം നിക്കോളാസ് ഗോണ്‍സാലിന്റെ ഗോള്‍. ലൊ സെല്‍സോയുടെ കോര്‍ണര്‍ കിക്ക് ജെര്‍മന്‍ പെസല്ല ലക്ഷ്യത്തിലേക്ക് ഹെഡ് ചെയ്തു. എന്നാല്‍ ഗോള്‍ലൈനില്‍ പ്രതിരോധതാരം സേവ് ചെയ്‌തെങ്കിലും പന്ത് ബോക്‌സില്‍ തന്നെ ഉയര്‍ന്നു പോന്തി. തക്കംപാത്ത ഗോണ്‍സാലസ് അനായാസം ഹെഡ് ചെയ്ത് ഗോളാക്കി.

33-ാം മിനിറ്റില്‍ ഗോണ്‍സാലസിന്റെ അസിസ്റ്റില്‍ മെസിയുടെ രണ്ടാം ഗോള്‍. ഇത്തവണ ബോക്‌സില്‍ നിന്ന് പാസ് സ്വീകരിച്ച് മെസി തന്റെ പരമ്പരാഗത ശൈലിയില്‍ ഇടങ്കാലുകൊണ്ട് പന്ത് ഗോള്‍വര കടത്തി.

35-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസും ഗോള്‍ പട്ടികയില്‍ ഇടം പിടിച്ചു. ഇത്തവണ മെസിയുടെ വക അസിസ്റ്റ്. ബോക്‌സില്‍ ഗോളടിക്കാന്‍ പാകത്തില്‍ പന്ത് വാങ്ങിയ മെസിയ കുറസാവോ പ്രതിരോധ താരങ്ങള്‍ വളഞ്ഞു. ഇതോടെ മെസി പന്ത് ബോക്സിന് പുറത്തേക്ക് പാസ് നല്‍കി. ഓടിവന്ന് എന്‍സൊ തൊടുത്ത ഷോട്ട് വലകുലുക്കി.

37-ാം മിനിറ്റില്‍ മെസി ഹാട്രിക് പൂര്‍ത്തിയാക്കി. മെസിയും ലോ സെല്‍സോയും നടത്തിയ നീക്കമാണ് ഗോളില്‍ അവസാനിച്ചത്. മധ്യവരയ്ക്ക് പിന്നില്‍ നിന്ന് തുടങ്ങിയ നീക്കം മെസിയുടെ ഗോളില്‍ അവസാനിച്ചു. പാസും ഫിനിഷും ഒന്നിനൊന്ന് മെച്ചം.

https://twitter.com/Reinaldodcg9/status/1640884673894051845?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1640884673894051845%7Ctwgr%5Ef7169dbf880d704a83585362585facfa791fa036%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FReinaldodcg9%2Fstatus%2F1640884673894051845%3Fref_src%3Dtwsrc5Etfw

78-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് എയ്ഞ്ചല്‍ ഡി മരിയ ലീഡ് ആറാക്കി ഉയര്‍ത്തി. 87-ാ മിനിറ്റില്‍ മോന്റീലിലൂടെ അര്‍ജന്റീന അവസാന ഗോളും നേടി. ഇത്തവണ പാസ് നല്‍കിയ പൗളോ ഡിബാല.

https://twitter.com/Reinaldodcg9/status/1640887268582871040?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1640887268582871040%7Ctwgr%5Ec39df288bf74d7e01e969ec6f76c37f6d2879e85%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FReinaldodcg9%2Fstatus%2F1640887268582871040%3Fref_src%3Dtwsrc5Etfw

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button