അബീഷ് വേറെ കെട്ടി പോയി! അവൾ കേൾക്കുകയില്ലേ ഇത്?അവന് ഇനി വേറെ കെട്ടാനാകില്ലല്ലോ, വിവാഹം വേണ്ട; അർച്ചന കവി
കൊച്ചി: ലാൽ ജോസ് ചിത്രം നീലത്താമരയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നടിയാണ് അർച്ചന കവി. വിവാഹശേഷം സിനിമകളിൽ സജീവമല്ലായിരുന്നുവെങ്കിലും വ്ലോഗിലൂടെയും സോഷ്യൽമീഡിയ പോസ്റ്റിലൂടെയും നടി നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ടായിരുന്നു. എന്തിന് ഏറെ വ്യക്തി ജീവിതത്തിലെ നല്ലതും ചീത്തയുമായ കാര്യങ്ങളെ കുറിച്ച് അടക്കം വിശദമായി സംസാരിക്കാനും അർച്ചന ശ്രമിച്ചിരുന്നു. നീലത്താമരയ്ക്കുശേഷം നിരവധി സിനിമകളിൽ അർച്ചന നല്ല കഥാപാത്രങ്ങൾ ചെയ്തിരുന്നു. കൂടാതെ സീരിയലുകളിലും നടി അഭിനയിച്ചിരുന്നു.
അർച്ചനയുടെ വിവാഹവും വിവാഹമോചനവും വലിയ രീതിയിൽ ചർച്ചയായ ഒന്നായിരുന്നു. വർഷങ്ങളായി അടുത്ത് പരിചയമുള്ള സുഹൃത്ത് അബീഷ് മാത്യുവിനെയാണ് അർച്ചന വിവാഹം ചെയ്തത്. അർച്ചനയുടെ വ്ലോഗിലൂടെ അബീഷും പ്രേക്ഷകർക്ക് സുപരിചിതനാണ്. അതുകൊണ്ട് തന്നെ അർച്ചന-അബീഷ് വിവാഹമോചനം ആരാധകർക്കും വലിയൊരു ഷോക്കിങ് ന്യൂസായിരുന്നു.
2016 ജനുവരിയിലായിരുന്നു അർച്ചനയുടേയും അബീഷും വിവാഹം. പ്രമുഖ സ്റ്റാന്റപ്പ് കൊമേഡിയന്‍ കൂടിയാണ് അബീഷ് മാത്യു. സെലിബ്രിറ്റികളുടെ വിവാഹം പോലെത്തന്നെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് വിവാഹമോചനവും. വിവാഹിതരായ താര ദമ്പതികൾ ഒരുമിച്ച് ചിത്രങ്ങൾ പങ്കുവെച്ചില്ലെങ്കിൽ പൊതു ഇടങ്ങളിൽ ഒരുമിച്ച് എത്താതെ ഇരുന്നാൽ അതും അല്ലെങ്കിൽ ഇരുവരും തമ്മിൽ ഉള്ള വിശേഷങ്ങൾ ചർച്ചയാകാതെ ഇരുന്നാൽ പാപ്പരാസികൾ ഉടൻ തന്നെ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളെ കുത്തിപ്പൊക്കുക പതിവാണ്.
അത്തരത്തിൽ തന്റേയും അബീഷിന്റെ വിവാഹജീവിതം ചർച്ചയായി തുടങ്ങിയയെന്ന് മനസിലായപ്പോഴാണ് വേർപിരിഞ്ഞുവെന്ന് അർച്ചന തന്നെ വെളിപ്പെടുത്തിയത്. വിവാഹ ജീവിതം തകർന്നതിനെ കുറിച്ച് മാത്രല്ല വിഷാദരോഗം പിടിപ്പെട്ടതിനെ കുറിച്ചും അതിൽ നിന്നും പുറത്ത് വന്നതിനെ കുറിച്ചുമെല്ലാം അർച്ചന സംസാരിച്ചിരുന്നു.
പത്ത് വർഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം അർച്ചന മലയാള സിനിമ ചെയ്തത് അടുത്തിടെയാണ്. ടൊവിനോ തോമസ് സിനിമ ഐഡന്റിറ്റിയായിരുന്നു അത്. ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മഴവിൽ കേരളത്തിന് അർച്ചന നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. വിവാഹമോചനത്തെ കുറിച്ച് നിരന്തരമായ അവതാരക ചോദ്യങ്ങൾ ചോദിച്ചപ്പോൾ വളരെ പക്വതയോടെയും ഫണ്ണായുമാണ് നടി മറുപടി പറഞ്ഞത്.
മുൻ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചുവെന്നും ഇപ്പോഴത്തെ ജീവിതത്തിൽ താൻ ഹാപ്പിയാണെന്നുമാണ് അർച്ചന പറഞ്ഞത്. ജീവിത്തിൽ ഒരുപാട് ബുദ്ധിമുട്ടേറിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ദൈവത്തിന്റെ ഇടപെടൽ കൊണ്ട് ആ പ്രശ്നങ്ങളെ അതിജീവിക്കാനായി. എനിക്ക് മാനസികപ്രശ്നം ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ദൈവവും കുടുംബവും ഒപ്പം നിന്നു. ഞങ്ങൾ ഫാമിലി ഫ്രണ്ട്സായിരുന്നു. പക്ഷെ വിവാഹജീവിതം തീർത്തും വ്യത്യസ്തമാണ്.
ഒരുമിച്ച് ജീവിച്ച് തുടങ്ങുമ്പോൾ… ഒരു റൂഫിന് അടിയിൽ ജീവിച്ച് തുടങ്ങുമ്പോഴാണ് പരസ്പരം കൂടുതൽ മനസിലാക്കുന്നത്. ഒരിക്കലും അബീഷോ ഞാനോ മോശം മനുഷ്യരാണെന്നല്ല. പക്ഷെ നമ്മൾ നല്ല സുഹൃത്തുക്കളായിരുന്നാൽ മതിയായിരുന്നു. അതിന് അപ്പുറത്തേക്ക് പോകാൻ പാടില്ലായിരുന്നു അത്രേം ഉണ്ടായിരുന്നുള്ളൂവെന്നും അർച്ചന പറഞ്ഞു. തുടർന്നും വിവാഹ ജീവിതത്തെക്കുറിച്ച് ചോദ്യം വന്നപ്പോൾ അവൻ വേറെ കെട്ടി പോയി കൊച്ചേ… അവൾ കേൾക്കുന്നില്ലേ ഇത്. അവന് ഇനിയും വേറെ കെട്ടാൻ ആകില്ലല്ലോ.
പിന്നെ വ്യക്തിപരമായി ഞങ്ങൾക്ക് ഇടയിൽ സംഭവിച്ചതിനെക്കുറിച്ച് ഒരു പബ്ലിക്ക് പ്ലാറ്റ് ഫോമിൽ വന്നിരുന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വളരെ ഡീസന്റായ വളരെ ഗ്രേസ്ഫുള്ളായ ഒരു ഡിവോഴ്സാണ് നടന്നത്. ഇതിനെതിരെ മോശം കമന്റുകൾ പങ്കിടുന്നതിനോട് എനിക്ക് ഒന്നും പ്രതികരിക്കാൻ തോന്നാറില്ല. എന്റെ വിവാഹവും ഡിവോഴ്‌സും വളരെ നല്ലതായിരുന്നു.
പരസ്പരം ബഹുമാനിച്ചുകൊണ്ടാണ് പിരിഞ്ഞതും. അബീഷ് വേറെ വിവാഹം കഴിച്ചു. ഞാൻ അതിലും അവനെ ആശംസിക്കുന്നു. നല്ലൊരു വിവാഹജീവിതം അവന് കിട്ടട്ടെ എന്നാണ് ആഗ്രഹവും. ഒരു ജീവിതം അല്ലേയുള്ളൂ. അത് എന്തിനാണ് കോബ്ലിക്കേറ്റഡാക്കി മാറ്റുന്നത്. എന്ത് പ്രശ്നം ഉണ്ടായാലും എന്റെ കുടുംബം എന്നെ പിന്തുണക്കും.
അവർ എന്റെ ഒപ്പം നിൽക്കുന്ന ആളുകളാണ്. എന്റെ ഡിവോഴ്സിന്റെ സമയത്ത് അച്ഛനാണ് എനിക്ക് ഒപ്പം നിന്നത്. എന്ത് പറയാനും ഉള്ള സ്വാതന്ത്ര്യം എനിക്ക് അവർ തന്നിട്ടുണ്ട്. ഞങ്ങൾ കൂടെ ഉണ്ട് എന്നാണ് അവർ പറഞ്ഞത്. ഇനി ഒരു വിവാഹം വേണ്ട എന്നുമാണ് അർച്ചന പറഞ്ഞത്.