KeralaNews

കുഴിയില്‍ വീണ് പല്ലുപോയാല്‍ സമീപിക്കുക; ഇതിലും മികച്ച പരസ്യം സ്വപ്നങ്ങളില്‍ മാത്രം

തിരുവനന്തപുരം: വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ. റോഡുകള്‍ മാത്രമല്ല നടപ്പാതകളുടെ അവസ്ഥയും പലയിടത്തും അതീവ ശോചനീയമായ നിലയിലാണ്. മരാമത്ത്പണിയിലെ ക്രമക്കേടുകള്‍ക്ക് എതിരെ അടുത്തിടെ ഹൈക്കോടതിയും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട കേസില്‍ ശരിയായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവച്ച് പോകണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചത്. ഇപ്പോഴിതാ നടി ശരണ്യ മോഹന്റെ ഭര്‍ത്താവും ഡോക്ടറുമായ അരവിന്ദ് കൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പോസ്റ്റാണ് വൈറലാവുന്നത്.

ഒരു മാസം മുന്‍പ് നവീകരിച്ച കോവളം ലൈറ്റ്ഹൗസിലെ നടപ്പാതയിലെ ടൈല്‍ ഇളകി കുഴിയായ സംഭവത്തെ കുറിച്ചാണ് അരവിന്ദന്റെ കുറിപ്പ്. ” ഇതില്‍ വീണു പല്ലു ഇളകിയാല്‍ സമീപിക്കുക” എന്നാണ് കോവളത്ത് ഡെന്റല്‍ കെയര്‍ ക്ലിനിക് നടത്തുന്ന അരവിന്ദ് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഇതിലും മികച്ച പരസ്യം സ്വപ്നങ്ങളില്‍ മാത്രം എന്നാണ് ഒരു കമന്റ്.

https://www.facebook.com/aravindk2004/posts/10224326490727650
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button