NationalNews

പ്രവാചക നിന്ദ: ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ ലോക രാഷ്ട്രങ്ങൾ, ഖത്തറിനും ഒമാനും പുറകെ പ്രതിഷേധ മറിയിച്ച് കുവൈറ്റും

കുവൈത്ത് സിറ്റി: ബിജെപി വക്താവ് നുപൂര്‍ ശര്‍മയും നവീൻ കുമാര്‍ ജിൻഡാലും  പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങളും. പ്രതിഷേധവുമായി കുവൈത്തും രംഗത്തെത്തി. കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പ്രസ്താവനയെ അപലപിച്ചു കൊണ്ടുള്ള പ്രതിഷേധ കുറിപ്പ് ഏഷ്യകാര്യ ഉപവിദേശകാര്യ മന്ത്രി അംബാസഡര്‍ക്ക് കൈമാറി.

ഇത്തരം പ്രസ്താവനകള്‍ ഇസ്ലാം മതത്തിന്‍റെ സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും സന്ദേശത്തെ അവഗണിക്കുന്നതാണെന്നും ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും സംസ്കാരം വളര്‍ത്തുന്നതില്‍ ഇസ്ലാം മതം വഹിച്ച പങ്കിനെ നിരാകരിക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയ ഖത്തര്‍ സംഭവത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. പ്രവാചക നിന്ദയിൽ ഒമാനിലും  വലിയ പ്രതിഷേധമുണ്ടായി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിൻ്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാൻ ഗ്രാൻറ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പ്രസ്താവനയിൽ പറഞ്ഞു.

“ചില വ്യക്തികൾ നടത്തിയ വിവാദ പ്രസ്താവനകളും ട്വീറ്റുകളും ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. ഇത് വിവിധ വ്യക്തികളുടെ കാഴ്ചപ്പാടുകളാണ്” എന്ന് അംബാസഡർ ദീപക് മിത്തൽ അറിയിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.

നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ പരാമ്പര്യം ഉയര്‍ത്തി പിടിച്ചാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങൾക്കും പരമോന്നത ബഹുമാനം നൽകുന്നു. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ബന്ധപ്പെട്ട സംഘടനകൾ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പ്രസ്താവനകൾ ഇന്ത്യയുടെ പൊതുനിലപാടായി കാണരുത്,” ഇന്ത്യൻ എംബസിയുടെ പ്രസ്താവനയിൽ പറയുന്നു.

ബിജെപി വക്താവ് നൂപുർ ശർമ, സഹപ്രവർത്തകൻ നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ  പരാമർശങ്ങളാണ് ഖത്തറിൻ്റേയും ഒമാൻ്റേയും കുവൈത്തിന്‍റെയും പ്രതിഷേധത്തിന് വകവച്ചത്. സംഭവത്തിൽ . ജിൻഡാലിനെ പാർട്ടി പുറത്താക്കുകയും നൂപൂർ ശർമ്മയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

വിവാദ പ്രസ്താവന പിൻവലിക്കുന്നതായി ബിജെപി മുൻ വക്താവ് നുപുര്‍ ശര്‍മ്മ (Nupur Sharma).  ഇവരെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് നുപുറിന്റെ ട്വീറ്റ്. ചാനൽ ചര്‍ച്ചക്കിടെ പ്രവാചകനിന്ദ നടത്തിയെന്ന ആരോപത്തിലായിരുന്നു നുപുറിന്റെ  പ്രാഥമിക അംഗത്വം ബിജെപി സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് ട്വിറ്ററിൽ പ്രസ്താവന പിൻവലിക്കുന്നതായി നുപുര്‍ കുറിപ്പ് പങ്കുവച്ചത്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമന്ന് ഉദ്ദേശിച്ചില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.

ശിവദേവനെ അപമാനിക്കുന്തുമായി  ബന്ധപ്പെട്ട് ഞാൻ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ചാനൽ ചര്‍ച്ചകളിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെ തമാശയാക്കുന്ന തരത്തിൽ ശിവലിംഗം ജലധാരയ്ക്കുള്ള സ്തൂപമാണെന്ന് പറഞ്ഞു. റോഡരികുകളിലെ മുന്നറിയിപ്പും സൈനുകളുമായും ശിവലിങ്കത്തെ താരതമ്യം ചെയ്തു. ശിവദേവനെ തുടര്‍ച്ചയായി അപമാനിക്കുന്നത് എനിക്ക് സഹിക്കാൻ സാധിച്ചില്ല. അങ്ങനെയാണ് ചില കാര്യങ്ങൾ എനിക്ക് പറയേണ്ടിവന്നത്. എന്നാൽ എന്റെ വാക്കുകൾ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുകയോ, മതവികാരം വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എന്റെ  പരാമര്‍ശം നിരുപാധികം പിൻവലിക്കുകയാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല എന്നും അവര്‍ ട്വിറ്ററിൽ കുറിച്ചു.

ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള  ഒരു ടിവി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകളുടെ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ നേരത്തെ എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തിരുന്നു. പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker