Entertainment
അപര്‍ണ ബാലമുരളിയുടെ പരിശീലന വീഡിയോ പുറത്ത് വിട്ട് സൂരറൈ പോട്രു ടീം
സൂര്യയുടെ കരിയറിലെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമാണ് ‘സൂരറൈ പോട്രു’. നടി അപര്‍ണ ബാലമുരളിയുടെ ബൊമ്മി എന്ന കഥാപാത്രവും ഏറെ കൈയടി നേടുകയാണ്. ബൊമ്മി ആകാന്‍ അപര്‍ണ നടത്തിയ പരിശീലനങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ബൊമ്മിക്കായി അപര്‍ണ എടുത്ത കഷ്പ്പാടുകളും കഠിനാദ്ധ്വാനവും വീഡിയോയില്‍ കാണാനാകും. വീഡിയോയില്‍ തന്റെ അനുഭവം വിവരിക്കുകയാണ് താരം. മധുര ഭാഷയിലാണ് ബൊമ്മി സംസാരിക്കുന്നത്. ഭാഷ പഠിക്കാനായി പ്രത്യേക പരിശീലകയും അപര്‍ണയ്ക്ക് ഉണ്ടായിരുന്നു.
ഏറെ മാസങ്ങളോളം നീണ്ട പരിശീലത്തിന് ഒടുവിലാണ് അപര്‍ണ അടക്കമുള്ള അഭിനേതാക്കള്‍ ചിത്രത്തില്‍ വേഷമിട്ടത്. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ബഡ്ജറ് എയര്‍ ലൈനുകള്‍കള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ച ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതകഥയാണ് പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News