അനുസിതാരയുടെ വഴിയില്‍ അനുജത്തിയും
കൊച്ചി: മാലയാളത്തിലെ മുന്‍ നിര നയികമാരില്‍ ഏറ്റവും തിരക്കുള്ള നടി അനു സിതാരയാണ്.ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ശുഭരാത്രിയില്‍ ദിലീപിനൊപ്പവും മികച്ച പ്രകടനമാണ് അനു സിതാര കാഴ്ചവയ്ക്കുന്നത്.
ഇതാ ചേച്ചിയ്ക്ക് പിന്നാലെ അനുവിന്റെ അനുജത്തി അനു സൊനാരയും സിനിമയിലെത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന ചിത്രത്തിലൂടെയാണ് അനു സൊനാര മലയാള സിനിമയിലെ അരങ്ങേറ്റം.
ഹൊറര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കുട്ടിക്കാനത്ത് ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ ലാല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരുപാട് ദുരൂഹത നിറഞ്ഞ കഥാപാത്രത്തെയാണ് അനു സൊനാര ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ പറഞ്ഞു.
അജ്മല്‍ അമീര്‍, ബൈജു സന്തോഷ് റിയാസ് ഖാന്‍, ദേവന്‍, പി ബാലചന്ദ്രന്‍, കൃഷ്, ചന്തുനാഥ്, സ്നേഹ അജിത്ത്, ആനന്ദ് രാധാകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദഷാന്‍ മൂവി ഫാക്ടറി, റോഷന്‍ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറുകളില്‍ സുരേഷ് ഉണ്ണിത്താന്‍, റെജി തമ്പി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.