മാമാങ്കത്തിലേക്ക് ക്ഷണിച്ചപ്പോള്‍ വസ്ത്ര ധാരണത്തെ കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് അനു സിതാര
കാത്തിരിപ്പിനൊടുവില്‍ എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം മാമാങ്കം റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയുടേയും പദ്മകുമാറിന്റെയും കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. ഇപ്പോള്‍ ചിത്രത്തിന്റെ ഭാഗമായ നടി അനു സിത്താരയുടെ വാക്കുകളാണ് ശ്രദ്ധനേടിയിരിക്കുന്നത്. ചിത്രത്തിലേക്ക് ക്ഷണിച്ചപ്പോള്‍ വസ്ത്രധാരണ രീതിയെ കുറിച്ച് ആശങ്കയുണ്ടായിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനു സിതാര. എന്നാല്‍ പിന്നീട് തനിക്കു സൗകര്യ പ്രദമായ രീതിയില്‍ അവര്‍ വസ്ത്രങ്ങള്‍ ഒരുക്കി തന്നു എന്നും അതോടു കൂടി ആദ്യം ഉണ്ടായിരുന്ന ആശങ്കകള്‍ മാറി എന്നും അനു സിതാര പറഞ്ഞു. വളരെ കുറച്ചു ദിവസമേ ഈ ചിത്രത്തില്‍ തനിക്കു ഷൂട്ട് ഉണ്ടായിരുന്നുള്ളു എന്നും ഈ നടി പറയുന്നു.
മാമാങ്കം പോലെ ഒരു വലിയ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം ഉണ്ടെന്നും അനു സിതാര പറഞ്ഞു. അപ്രതീക്ഷിതമായാണ് ഈ ചിത്രത്തിലേക്ക് തന്നെ ക്ഷണിക്കുന്നത് എന്നും അനു സിതാര വ്യക്തമാക്കി. മമ്മൂട്ടി ചിത്രം മാമാങ്കം അടുത്ത മാസം പ്രേക്ഷകമുന്നില്‍ എത്തും എന്നാണ് സൂചന. മമ്മൂട്ടിയും ഉണ്ണിമുകുന്ദനും അനു സിത്താരയും കനിഹയും അടക്കം നിരവധി താരങ്ങള്‍ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ ചാവേറുകളായ അനേകം യുദ്ധവീരന്മാരുടെ പോരാട്ട വീര്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മലയാളത്തില്‍ ഒരുങ്ങുന്ന ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മാമാങ്കം എന്നാണ് സൂചന. വര്‍ഗ്ഗം, വാസ്തവം, ശിക്കാര്‍, ജോസഫ് തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്.