വിഷുവിന് ക്ഷണിക്കാതെ വീട്ടിലെത്തിയ ‘വിശിഷ്ടാതിഥിയെ’ പരിചയപ്പെടുത്തി അനു സിതാര
കൊവിഡ് കാലത്തെ വിഷു അനുഭവങ്ങള്‍ പങ്കുവെച്ച് പല താരങ്ങളും രംഗത്ത് വന്നിരിന്നു. എന്നാലിപ്പോള്‍ വിഷുവിന് തന്റെ വീട്ടില്‍ ക്ഷണിക്കാതെ എത്തിയ അതിഥിയുടെ വിശേഷംപങ്കുവെച്ചിരിക്കുകയാണ് നടി അനുസിതാര. പുതിയ വീട്ടിലേക്ക് മാറിയ ശേഷമുള്ള ആദ്യ വിഷു ആയിരുന്നു അനുവിന്റേത്.
വിശിഷ്ട വ്യക്തി മറ്റാരുമായിരുന്നില്ല, അതൊരു മഞ്ഞ ശലഭമായിരുന്നു. വീട്ടിലെ ഇന്നത്തെ അതിഥിയാണിതെന്നും പല രൂപത്തിലും വരും കൃഷ്ണനെന്നും അനു സിത്താര കുറിച്ചു. നവ്യ നായര്‍, നമിത പ്രമോദ്, സ്വാസിക, അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് എന്നിവരടക്കം വീഡിയോയ്ക്ക് കമന്റുമായി നിരവധി പേര്‍ എത്തി.
കൈയ്യില്‍ നിന്ന് പറന്നു പോകുന്ന മഞ്ഞ നിറത്തിലുള്ള ചിത്രശലഭത്തിന്റെ വീഡിയോയാണ് അനു പങ്കുവച്ചിരിക്കുന്നത്. ”ഇത് ഒറിജിനലായിരുന്നോ.. ഞാന്‍ കരുതി വല്ല ആപ്ലിക്കേഷനുമാകും” എന്ന് നടി നവ്യ നായര്‍ വീഡിയോയ്ക്ക് താഴെ കമന്റായി കുറിച്ചു. ഇതിന് മറുപടിയായി അനു സിതാര ഒറിജിനലാണെന്ന് കുറിച്ചിട്ടുണ്ട്.
പിന്നാലെ എത്തിയത് നടി നമിത പ്രമോദാണ്, ”നിന്റെ വീട്ടില്‍ മഞ്ഞ ബട്ടര്‍ഫ്‌ലൈ വന്നോ, എന്റെ വീട്ടില്‍ വന്നില്ല, സുന്ദരി മണി” എന്നാണ് നമിത കുറിച്ചത്. ”ഞാന്‍ പറഞ്ഞ് വിടാം കേട്ടോ” എന്നാണ് ഇതിന് അനു സിതാര നല്‍കിയ മറുപടി.
https://www.instagram.com/p/B-9CoIVAgZu/?utm_source=ig_web_copy_link