‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ….’ ലോക്ക് ഡൗണില്‍ നൃത്ത ചുവടുമായി അനു സിത്താര
ലോക്ക് ഡൗണ്‍ കാലത്തെ നടി അനു സിത്താരയുടെ നൃത്ത വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത്. വയനാട്ടില്‍ ഭര്‍ത്താവ് വിഷ്ണുവിനൊപ്പം തങ്ങളുടെ പുതിയ വീട്ടിലാണ് താരം ഇപ്പോള്‍. വീടിനകത്ത് കൃഷ്ണ പ്രതിമയ്ക്ക് മുന്നില്‍ നൃത്തം ചെയ്യുന്ന തന്റെ പുതിയ വിഡിയോ ആരാധകര്‍ക്കായി താരം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ….’ എന്ന ഗാനത്തിനൊപ്പം സ്വയം മറന്ന് ചുവടുകള്‍ വയ്ക്കുകയാണ് അനു സിതാര.
<p>മുന്‍പും വീടിനുള്ളില്‍ നൃത്തം ചെയ്യുന്ന വിഡിയോകള്‍ അനു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഭിനയത്തിനൊപ്പം നൃത്തവും കൊണ്ടുപോവുന്ന നടി കൂടിയാണ് അനു. ചെറുപ്പം മുതല്‍ ശാസ്ത്രീയ നൃത്തപഠനത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന അനു സിതാരയ്ക്ക് അഭിനയവഴിയില്‍ പ്രോത്സാഹനവുമായി മുന്നില്‍ നില്‍ക്കുന്നത് ഫോട്ടോഗ്രാഫര്‍ കൂടിയായ ഭര്‍ത്താവ് വിഷ്ണുപ്രസാദാണ്.</p>