ഇത്തവണയും പ്രളയബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ അനപോട് കൊച്ചി
കൊച്ചി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ ഇത്തവണയും ഒറ്റക്കെട്ടായി നിന്ന് നടന്‍ ഇന്ദ്രജിത്തിന്റെയും ഭാര്യ പൂര്‍ണ്ണിമയുടേയും നേതൃത്വത്തില്‍ അന്‍പോട് കൊച്ചി. മഴയിലും ഉരുള്‍പ്പൊട്ടലിലും ദുരിതമനുഭവിക്കുന്ന ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാണ് ഇവര്‍ സഹായം എത്തിക്കുക.
ഇന്ദ്രജിത്തിനെയും പൂര്‍ണ്ണിമയെയും കൂടാതെ നടി പാര്‍വതി, പിന്നണി ഗായിക സരയു തുടങ്ങി നിരവധി താരങ്ങളും അന്‍പോട് കൊച്ചിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് മഴക്കെടുതിയില്‍ ദുരിതം വിതച്ച ജില്ലകളിലെ ക്യാംപുകളിലേക്ക് ഇവര്‍ സഹായമെത്തിക്കുന്നത്. കടവന്ത്രയിലെ റീജിണല്‍ സ്പോര്‍ട്സ് സെന്ററിലാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങായുള്ള അന്‍പോട് കൊച്ചി പ്രവര്‍ത്തകരുടെ സേവനം ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു.